x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സ​ൽ​സി​യ​ർ 2026 സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 23, 2026 02:39 AM IST | Updated: July 23, 2026 02:39 AM IST

നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ എ​ക്സ​ൽ​സി​യ​ർ 2026 പി.​കെ. പ്ര​വീ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി​കോ​ള​ജ് 2025-26 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ ബി​രു​ദ​ത​ല​ത്തി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ത​ല​ത്തി​ലും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും കോ​ള​ജ് ത​ല​ത്തി​ലും ഉ​ന്ന​ത​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ‘എ​ക്സ​ൽ​സി​യ​ർ 2026' എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ പി.​കെ. പ്ര​വീ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ക്കാ​ദ​മി​ക ത​ല​ത്തി​ലും കാ​യി​ക മേ​ഖ​ല​യി​ലും നേ​ട്ടം കൈ​വ​രി​ച്ച 140 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സാ​ബു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു ക​രോ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജോ​ബി ജേ​ക്ക​ബ്, ഐ​ക്യൂ എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​മാ​ർ​ട്ടി​ൻ ജോ​സ​ഫ്, സു​രേ​ന്ദ്ര​ൻ, ലെ​ഫ്റ്റ​നെ​ന്‍റ് കേ​ണ​ൽ ഡോ. ​ക​മി​ല്ലോ ജോ​സ​ഫ്, മ​ഞ്ജു​ഷ ജ​നാ​ർ​ദ്ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Excelsior

Recent News

Corehub Up