x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം മ​ൺ​സൂ​ൺ ഫെ​സ്റ്റി​വ​ൽ ഒ​ന്നു മു​ത​ൽ

വെബ് ഡെസ്ക്
Published: July 23, 2026 04:06 AM IST | Updated: July 23, 2026 04:06 AM IST

യോ​ഗം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മ​ഴ​ക്കാ​ല ടൂ​റി​സ​ത്തി​ന് പു​തി​യ ദി​ശ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ത​മം​ഗ​ലം മ​ൺ​സൂ​ൺ ഫെ​സ്റ്റി​വെ​ൽ ഒ​ന്നു മു​ത​ൽ ഒ​ന്പ​തു വ​രെ ത​ട്ടേ​ക്കാ​ട് ആ​ഘോ​ഷി​ക്കും. ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​വ​ലോ​ക​ന യോ​ഗം കു​ട്ട​മ്പു​ഴ​യി​ൽ ചേ​ർ​ന്നു.

മ​ഴ അ​നു​ഭ​വ​ത്തി​നാ​യി കോ​ത​മം​ഗ​ല​ത്തേ​ക്ക് വ​രൂ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഒ​ന്നു മു​ത​ൽ ഒ​ന്പ​തു വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്പ​ത് ദി​വ​സ​ത്തെ ഫെ​സ്റ്റി​വ​ലി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളും പ​രി​പാ​ടി​ക​ളു​ടെ രൂ​പ​രേ​ഖ​യും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ വി​ശ​ദീ​ക​രി​ച്ചു. ത​ട്ടേ​ക്കാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മി​നി സ്വി​റ്റ്സ​ർ​ലാ​ൻ​ഡ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ക്യാ​ച്ച്മെ​ന്‍റ് ഏ​രി​യ ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന വേ​ദി​യാ​കും. ഒ​ന്നി​ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ന്പ​തി​ന് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​കും.

മ​ഴ​പ്പാ​ട്ട് സ​ന്ധ്യ, ബൈ​ക്ക് റൈ​ഡ്, സൈ​ക്ല​ത്തോ​ൺ, ജീ​പ്പ് റൈ​ഡ്, ഷൂ​ട്ട് ദി ​റെ​യി​ൻ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, ട്ര​ക്കിം​ഗ് ട്ര​യ​ൽ, ട്രൈ​ബ​ൽ ഫോ​ക്ക്‌​ലോ​ർ ഷോ, ​മ​ഴ​നൃ​ത്ത മ​ത്സ​രം തു​ട​ങ്ങി മ​ഴ​യും പ്ര​കൃ​തി​യും പ്ര​മേ​യ​മാ​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. കോ​ത​മം​ഗ​ല​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യെ​ല്ലാം ഫെ​സ്റ്റി​വ​ലു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​മ​ഗ്ര​മാ​യ ടൂ​റി​സം അ​നു​ഭ​വം ഒ​രു​ക്കും. ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ക്കും.

ആ​ലോ​ച​ന​യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ർ​ജ്കു​ട്ടി, കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന ജോ​ഷി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സൗ​മ്യ ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ചി​ഞ്ചു ബി​ബി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ൽ​ദോ​സ് ബേ​ബി, കാ​ന്തി വെ​ള്ള​ക്ക​യ​ൻ, ശ്രീ​ജി​ത്ത് ശി​വ​ൻ, റോ​ബി​ൻ സാ​ബു, എം.​ജി. സ​നോ​ജ്, സ​ൽ​മ ഷാ​ന​വാ​സ്, ക​വി​ത ഗോ​പ​കു​മാ​ർ, റോ​മി ബി​നോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham DistrictNews DeepikaNews Monsoon Festival

Recent News

Corehub Up