x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ടേ​രി കൃ​ഷി​ത്തോ​ട്ട​ത്തി​ലേ​ക്ക് സി​പി​എം മാ​ർ​ച്ച്

വെബ് ഡെസ്ക്
Published: July 23, 2026 04:17 AM IST | Updated: July 23, 2026 04:17 AM IST

മാ​ർ​ച്ച് ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ തൊ​ഴി​ലാ​ളി നി​യ​മ​നം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് സി​പി​എം എ​ട​ക്ക​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​മി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

നി​ല​ന്പൂ​ർ എം​പ്ലേ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന നി​യ​മ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച്, കാ​യി​കശേ​ഷി പ​രി​ശോ​ധി​ച്ച് റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി നി​യ​മ​നം ഉ​ത്ത​ര​വ് ല​ഭി​ച്ച 51 തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ ത​യാ​റാ​ക​തെ​യാ​ണ് നി​യ​മ​നം അ​ട്ടി​മ​റി​ക്കു​ന്ന​ത്.
356 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഫാ​മി​ൽ ആ​വ​ശ്യ​മു​ള്ള​ത്. 302 പു​രു​ഷ​ൻ​മാ​രും 54 സ്ത്രീ​ക​ളും. നി​ല​വി​ൽ 296 പേ​രാ​ണു​ള്ള​ത്. 365.29 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് ഫാ​മി​ൽ കൃ​ഷി​യു​ള്ള​ത്.
തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് ഫാ​മി​നെ ത​ക​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് നി​യ​മ​നം അ​ട്ടി​മ​റി​ക്കു​ന്ന​തെ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. ഇ​തു​സം​ബ​ന്ധി​ച്ചാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

എ​ട​ക്ക​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്പു​രാ​ട്ടി​ക്ക​ല്ലി​ൽനി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് മു​ണ്ടേ​രി ഫാം ​ഗേ​റ്റി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​പി. അ​നി​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ പാ​ക്ക​ട, ഗ​വ​ണ്‍​മെ​ന്‍റ് ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ. വേ​ലാ​യു​ധ​ൻ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​ഷി​ബു, എ.​ടി. റെ​ജി, എം. ​സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Munderi farm NattuVishasham DistrictNews

Recent News

Corehub Up