പ്രതീകാത്മക ചിത്രം
മലപ്പുറം: സസ്പെൻഷനിലുള്ള ജീവനക്കാരുടെ ഉപജീവനബത്ത അവരുടെ ഉപജീവനവുമായി നേരിട്ട് ബന്ധപ്പെട്ട അവകാശമായതിനാൽ കാലതാമസമില്ലാതെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് അനുവദിക്കുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിലെ സസ്പെൻഷനിലുള്ള പാരന്പര്യ ചെണ്ട അടിയന്തരക്കാരന്‍ ഉപജീവനബത്ത യഥാസമയം അനുവദിച്ചില്ലെന്ന പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
പരാതിക്കാരൻ യഥാസമയം രേഖകളും സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിച്ച് നടപടിക്രമങ്ങളോട് പൂർണമായി സഹകരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
2023 നവംബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള ഉപജീവനബത്ത ട്രസ്റ്റി അനുവദിച്ചിട്ടും 65 വയസ് കഴിഞ്ഞ തനിക്ക് നൽകാതെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് പരാതി.
നോണ്‍ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് യഥാസമയം അനുവദിക്കാത്തതു കാരണമാണ് തുക നൽകാൻ താമസിച്ചതെന്ന് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട്ടിൽ പറഞ്ഞു. 2026 ഫെബ്രുവരി വരെയുള്ള ഉപജീവനബത്ത പിന്നീട് അനുവദിച്ചതായി കമ്മീഷൻ കണ്ടെത്തി.
Tags : Human Rights Commission NattuVishasham DistrictNews