x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ യു ​ടേ​ൺ സ​ർ​ക്കാ​രാ​യി: ആ​ന്‍റ​ണി ജോ​ൺ

വെബ് ഡെസ്ക്
Published: July 23, 2026 04:10 AM IST | Updated: July 23, 2026 04:10 AM IST

സ​മ്മേ​ള​നം മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: അ​ധി​കാ​ര​ത്തി​ലെ​ത്തി ര​ണ്ട് മാ​സം പി​ന്നി​ടു​മ്പോ​ഴേ​ക്കും കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ യു ​ടേ​ൺ സ​ർ​ക്കാ​രാ​യി മാ​റി​യെ​ന്ന് മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ൺ. മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ് അ​ച്യു​ത​ന​ന്ദ​ന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കു​ട്ട​മ്പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പേ പ​റ​ഞ്ഞി​രു​ന്ന കാ​ര്യ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം അ​ധി​കാ​ര​ത്തി​ൽ എ​ത്തി ര​ണ്ട് മാ​സം പി​ന്നി​ടു​മ്പോ​ഴേ​ക്കും യു ​ടേ​ൺ അ​ടി​ക്കു​ന്ന നി​ല​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും പ​റ​ഞ്ഞു.

സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എം.​കെ. ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​വി. ജോ​ണി,ടി.​ടി. സ​ജീ​വ്, സി.​പി അ​ബ്‌​ദു​ൽ ക​രീം, ബി. ​ര​തീ​ഷ്, എം.​പി. ജെ​യിം​സ്, മും​താ​സ് റെ​ജി, പി.​എ​സ്. സ​നീ​ഷ് , ഷി​ബി സു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Antony John

Recent News

Corehub Up