x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി കർഷകർക്ക് നൂറുമേനി; മു​ണ്ട​പ്പാ​ട​ത്ത് ഡ്രോ​ണ്‍ സ​ഹാ​യ​ത്താ​ൽ "സ​ന്പൂ​ർ​ണ’ പ്ര​യോ​ഗം

വെബ് ഡെസ്ക്
Published: July 23, 2026 04:03 AM IST | Updated: July 23, 2026 04:03 AM IST

മു​ണ്ട​പ്പാ​ട​ത്ത് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള "സ​ന്പൂ​ർ​ണ’ പ്ര​യോ​ഗം പ്ര​ദ​ർ​ശ​നം

എ​ട​ക്ക​ര: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ്, ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ, ആ​ത്മ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് "സ​ന്പൂ​ർ​ണ’ പ്ര​യോ​ഗി​ക്കു​ന്ന​തി​ന്‍റെ പ്രാ​യോ​ഗി​ക പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.

മു​ണ്ട​പ്പാ​ട​ത്ത് ന​ട​ന്ന പ്ര​ദ​ർ​ശ​നം ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സ​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ക​ർ​ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. കൃ​ഷിച്ചെ​ല​വും അ​ധ്വാ​ന​വും കു​റ​ച്ച് വി​ള​വ് വ​ർ​ധി​പ്പി​ക്കാ​ൻ ഡ്രോ​ണ്‍ സാ​ങ്കേ​തി​ക​വി​ദ്യ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ബൂ​ബ​ക്ക​ർ മാ​ന്തോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ കെ. ​സു​ബൈ​ർ​ബാ​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ബ്ദു​ൾ നാ​സ​ർ തെ​റ്റ​ത്ത്, റി​യാ​സ് ചു​ങ്ക​ത്ത​റ, അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ​ലി, റി​ന, ഷാ​ഹു​ൽ മു​നീ​ർ, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​ൻ നി​ലാ​ന്പ്ര, വാ​സ​ദേ​വ​ൻ ക​ൽ​പ്പാ​തൊ​ടി, എ​ഡി​സി മെം​ബ​ർ​മാ​രാ​യ മാ​ത്യു കി​ഴ​ക്കെ​ ആ​ക്ക​ൽ, സ​ത്യ​ൻ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ മി​നി, ബി​ടി​എം അ​ർ​ച്ച​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ സ​ജീ​ർ, റ​ഫീ​ന, അ​ൽ​ഫ, വൈ​ശാ​ഖ് നേ​തൃ​ത്വം ന​ൽ​കി.

Tags : Bumper harvests NattuVishasham DistrictNews

Recent News

Corehub Up