x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്ക​ണം: അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 23, 2026 04:08 AM IST | Updated: July 23, 2026 04:08 AM IST

അ​ധ്യാ​പ​ക സ​മ​രസ​മി​തി മ​ല​പ്പു​റം ക​ള​ക്‌ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച്

മ​ല​പ്പു​റം: ശ​ന്പ​ള​ പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ക​ള​ക്‌ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക, മാ​ന​ദ​ണ്ഡ വി​രു​ദ്ധ സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ റ​ദ്ദു ചെ​യ്യു​ക, മെ​ഡി​സെ​പ്പി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ലീ​വ് സ​റ​ണ്ട​ർ മ​ര​വി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, വി​ദ്യാ​ഭ്യാ​സ​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്ന പി​എം​ശ്രീ പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് അ​ധ്യാ​പ​ക സ​ർ​വീ​സ് സം​ഘ​ട​നാ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും മാ​ർ​ച്ച​യും ധ​ർ​ണ​യും ന​ട​ത്തി​യ​ത്.

ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ന​രേ​ഷ്കു​മാ​ർ കു​ന്നി​യൂ​ർ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് ര​ണ്ട് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന ജീ​വ​ന​ക്കാ​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

െഖഐസ്ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. നി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​എം. ആ​ശി​ഷ്, എ​സ്. മോ​ഹ​ന​ൻ, ഡോ. ​പി.​കെ. അ​ബ്ദു​ള്ള, എം. ​ഗി​രി​ജ, സ​മ​ര​സ​മി​തി ജി​ല്ലാ​ ക​ണ്‍​വീ​ന​ർ കെ.​സി.​ സു​രേ​ഷ് ബാ​ബു, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​ ച​ക്ര​പാ​ണി, വി.​ജി. അ​നി​ൽ​കു​മാ​ർ, എ​സ്. ദി​നു, സു​ജി​ത്ത്കു​മാ​ർ, എം.​ വി​നോ​ദ് എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Interim relief NattuVishasham DistrictNews

Recent News

Corehub Up