x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ക്ട​ര്‍​ക്ക് ക​ത്തെ​ഴു​തി കു​ട്ടി​ക​ള്‍

വെബ് ഡെസ്ക്
Published: July 23, 2026 02:42 AM IST | Updated: July 23, 2026 02:42 AM IST

വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്.

ക​ണ്ണൂ​ർ: നാ​ടി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ളെക്കു​റി​ച്ച് ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും ത​ങ്ങ​ളു​ടെ പ​രാ​തി​ക​ളും ക​ത്തി​ലൂ​ടെ ക​ള​ക്ട​റെ അ​റി​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ. ക​ളം എ​ന്ന പേ​രി​ൽ ന​ട​ത്തി വ​രു​ന്ന ക​ള​ക്ട​റു​മാ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​വാ​ര സം​വാ​ദ പ​രി​പാ​ടി​യി​ലാ​ണ് കാ​ഴ്ച​പ്പാ​ടു​ക​ളും പ​രാ​തി​ക​ളും പോ​സ്റ്റു കാ​ർ​ഡി​ൽ എ​ഴു​തി ക​ത്താ​യി ന​ൽ​കാ​ൻ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് നി​ർ​ദേ​ശി​ച്ച​ത്. ക​ക്കാ​ട് അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ലെ​യും കൊ​ള​വ​ല്ലൂ​ര്‍ പി.​ആ​ര്‍ മെ​മ്മോ​റി​യ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ​യും വി​ദ്യാ​ഥി​ക​ളാ​യി​രു​ന്നു ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​വാ​ര പ​രി​പാ​ടി​യി​ൽ ക​ള​ക്ട​റു​മാ​യി സം​വ​ദി​ക്കാ​നെ​ത്തി​യ​ത്.

പു​തി​യ ത​ല​മു​റ​യു​ടെ കാ​ഴ്പ്പാ​ടു​ക​ളും പൊ​തു​ബോ​ധ​ങ്ങ​ളും ഒ​ട്ടും കു​റ​യാ​ത്ത വി​ധ​ത്തി​ല്‍ കു​ട്ടി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് പ​ങ്കു​വെ​ച്ചു. എ​ന്തി​ന്, എ​ന്തു​കൊ​ണ്ട് എ​ന്ന ചോ​ദ്യ​ങ്ങ​ളെ​ല്ലാം ചെ​റു​പ്പം തൊ​ട്ടെ വ​ള​ര​ണ​മെ​ങ്കി​ല്‍ പ​ത്ര​മ​ട​ക്ക​മു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​ഞ്ച​രി​ക്ക​ണ​മെ​ന്നും സ​മൂ​ഹ​ത്തോ​ട് നീ​തി​യും ധാ​ർ​മി​ക​ത​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ വി​ദ്യാ​ർ​ഥി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. വ​ള​ര്‍​ന്നു​വ​രു​ന്ന ത​ല​മു​റ​ക​ളി​ലാ​ണ് നാ​ളെ​യു​ടെ പ്ര​തീ​ക്ഷ​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് കു​ട്ടി​ക​ളോ​ടാ​യി പ​റ​ഞ്ഞു. കാ​ള്‍​ടെ​ക്‌​സ് അ​ട​ക്ക​മു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന് ബി​ന്നു​ക​ള്‍ കു​റ​വാ​ണെ​ന്ന് അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. സ്‌​കേ​റ്റി​ംഗ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ല്‍ വേ​ദി കു​റ​വാ​ണെ​ന്നാ​യി​രു​ന്നു പി.​ആ​ര്‍.​എം സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​നി​യു​ടെ പ​രാ​തി. ല​ഹ​രി ഉ​പ​യോ​ഗം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രാ​തി​ക​ളും കു​ട്ടി​ക​ള്‍ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. ഇ​തെ​ല്ലാം പ​രി​ഹ​രി​ക്കാ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ർ​ദേ​ശം ന​ല്‍​കാ​മെ​ന്നും ക​ള​ക്ട​ര്‍ കു​ട്ടി​ക​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി.

ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ച മ​ലാ​ല യൂ​സ​ഫ്, ഡോ.​ബി.​ആ​ര്‍.​അം​ബേ​ദ്ക​ര്‍, റോ​സാ പാ​ര്‍​ക്ക്സ്, എ.​പി.​ജെ അ​ബ്ദു​ള്‍​ക​ലാം എ​ന്നി​വ​രു​ടെ ജീ​വി​ത​ക​ഥ​ക​ൾ കു​ട്ടി​ക​ള്‍ ഗ്രൂ​പ്പ് ഗെ​യിം സെ​ഷ​നി​ല്‍ അ​വ​ത​രി​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. സ്വാ​തി മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സെ​ടു​ത്തു.

ഭ​ര​ണ​കൂ​ട​ത്തെ​യും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും അ​ടു​ത്ത​റി​യാ​ന്‍ കു​ട്ടി​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കു​ന്ന ക​ളം എ​ല്ലാ ബു​ധ​നാ​ഴ്ച​യും ക​ള​ക്ട​റേ​റ്റി​ലാ​ണ് ന​ട​ക്കു​ക.

Tags :

Recent News

Corehub Up