x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോം​സ്റ്റേ​യി​ല്‍ പ​രി​ശോ​ധ​ന; ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 23, 2026 02:44 AM IST | Updated: July 23, 2026 02:44 AM IST

ദി​ല്‍​ഷാ​ദ്, സ​ല്‍​മാ​ന്‍ ഫാ​രി​സ്

അ​മ്പ​ല​വ​യ​ല്‍: ഹോം​സ്റ്റേ​യി​ല്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി.

ആ​യി​രം​കൊ​ല്ലി ക​ണ​ക്ക​യി​ല്‍ കെ. ​സ​ല്‍​മാ​ന്‍ ഫാ​രി​സ്(31), ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി ഷ​ക്കീ​റാ​സ് വീ​ട്ടി​ല്‍ ഇ.​കെ. മു​ഹ​മ്മ​ദ് ദി​ല്‍​ഷാ​ദ്(33)​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദി​ല്‍​ഷാ​ദി​ന്‍റെ പേ​ഴ്‌​സി​ല്‍ മൂ​ന്ന് ഗ്രാം ​എം​ഡി​എം​എ​യും സ​ല്‍​മാ​ന്‍റെ പോ​ക്ക​റ്റി​ല്‍ 2.40 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ത്തി. എം​ജി റോ​ഡി​ന് സ​മീ​പ​ത്തെ ഹോം​സ്റ്റേ​യി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ള്‍.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സ്എ​ച്ച്ഒ ഇ.​വി. ഫാ​യി​സ് അ​ലി, എ​സ്‌​ഐ വി.​ജെ. യെ​ല്‍​ദോ, എ​എ​സ്‌​ഐ സ​ന​ല്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ പ്ര​ഭാ​ക​ര​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് അ​ന്‍​സാ​രി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Raid NattuVishasham DistrictNews

Recent News

Corehub Up