പാലാ: ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ അപകടകരമായ അവസ്ഥയിലായിരുന്ന ഓടയ്ക്ക് മുകളില്‍ ഇരുമ്പ് കേഡര്‍ പിടിപ്പിച്ച് സുരക്ഷിതമാക്കി.
കഴിഞ്ഞ ദിവസം ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍നിന്ന് റോഡിലേക്ക് ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പാലാ പൗരാവകാശസമിതി നല്കിയ പരാതിയെത്തുടര്‍ന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണല്‍ മായാ രാഹുല്‍ സ്ഥലം സന്ദര്‍ശിക്കുകയും ഗൗരവം മനസിലാക്കി നടപടി സ്വീകരിക്കുകയുമായിരുന്നു.