Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TheAstrophysicalJournal

500 കോ​ടി വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഹൈ​ഡ്ര​ജൻ ക​ണ്ടെ​ത്തി ഇന്ത്യൻ ഗവേഷകർ, 'ഡാ​ർ​ക്ക് എ​ന​ർ​ജി' ര​ഹ​സ്യം പു​റ​ത്തേ​ക്ക്? ‌‌

പ്ര​പ​ഞ്ച​ത്തി​ന് അ​ഞ്ചു ശ​ത​കോ​ടി വ​ർ​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ, ഹൈ​ഡ്ര​ജ​ന്‍റെ ആ​ദ്യ​കാ​ല സൂ​ച​ന​ക​ൾ ക​ണ്ടെ​ത്തി ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ർ അ​ട​ങ്ങു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ഗ​വേ​ഷ​ക​സം​ഘം. ബം​ഗ​ളൂ​രു​വി​ലെ രാ​മ​ൻ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണ് കാ​ന​ഡ-​യു​എ​സ് ഗ​വേ​ഷ​ക​രു​മാ​യി ചേ​ർ​ന്ന് ഈ ​ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച​ത്. പ്ര​പ​ഞ്ചോ​ത്പ​ത്തി​യു​ടെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​ണി​തെ​ന്ന് ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി.

പ്ര​പ​ഞ്ച​ത്തി​ന്‍റെ വി​കാ​സ​ത്തി​നു കാ​ര​ണ​മാ​കു​ന്ന 'ഡാ​ർ​ക്ക് എ​ന​ർ​ജി'​യെ​ക്കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഇ​തു സ​ഹാ​യി​ക്കു​മെ​ന്നു ശാ​സ്ത്ര​ലോ​കം വെ​ളി​പ്പെ​ടു​ത്തി. പ്ര​മു​ഖ ശാ​സ്ത്ര മാ​സി​ക​യാ​യ 'ദി ​ആ​സ്ട്രോ​ഫി​സി​ക്ക​ൽ ജേ​ണ​ലി​ലാ​ണ്' ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കാ​ന​ഡ​യി​ലെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക​നേ​ഡി​യ​ൻ ഹൈ​ഡ്ര​ജ​ൻ‌ ഇ​ന്‍റ​ൻ​സി​റ്റി മാ​പ്പിം​ഗ് എ​ക്സ്പെ​രി​മെ​ന്‍റ് (CHIME - Canadian Hydrogen Intensity Mapping Experiment) റേ​ഡി​യോ ടെ​ലി​സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണു സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ​യാ​യി മ​റ്റ് ഗാ​ല​ക്സി​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് പ്രാ​ചീ​ന ഹൈ​ഡ്ര​ജ​ൻ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ, ബാ​ഹ്യ ഡാ​റ്റ​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ CHIME ടെ​ലി​സ്കോ​പ്പി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചു കൃ​ത്യ​മാ​യി ഹൈ​ഡ്ര​ജ​ൻ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ഗ​വേ​ഷ​ണ​ത്തി​നു​ണ്ട്. നൂ​റോ​ളം രാ​ത്രി​ക​ളി​ൽ ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണു ഗ​വേ​ഷ​ക​ർ ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

പ്ര​പ​ഞ്ച​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​തും ന​ക്ഷ​ത്ര​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് ആ​ധാ​ര​വു​മാ​യ മൂ​ല​ക​മാ​ണ് ഹൈ​ഡ്ര​ജ​ൻ. പ്ര​പ​ഞ്ച​ത്തി​ലെ പ​ദാ​ർ​ഥ​ങ്ങ​ൾ എ​ങ്ങ​നെ വി​ന്യ​സി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നു മ​ന​സി​ലാ​ക്കാ​ൻ ഹൈ​ഡ്ര​ജ​ന്‍റെ റേ​ഡി​യോ ത​രം​ഗ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്നു ഗ​വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ ടൊ​റോ​ന്‍റോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ൻ അ​ർ​ണ​ബ് ച​ക്ര​വ​ർ​ത്തി വ്യ​ക്ത​മാ​ക്കി. പ്ര​പ​ഞ്ച​ത്തി​ന്‍റെ എ​ഴു​പ​തു ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന​തും, അ​തി​ന്‍റെ വി​കാ​സ​വേ​ഗം കൂ​ട്ടു​ന്ന​തു​മാ​യ അ​ജ്ഞാ​ത ഊ​ർ​ജ​രൂ​പ​മാ​ണ് 'ഡാ​ർ​ക്ക് എ​ന​ർ​ജി'. ഈ ​പ്ര​തി​ഭാ​സ​ത്തെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ഹൈ​ഡ്ര​ജ​ന്‍റെ ഈ ​മാ​പ്പിം​ഗ് സ​ഹാ​യി​ക്കും.

ആ​കാ​ശ​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ദി​വ​സേ​ന കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ ശേ​ഷി​യു​ള്ള റേ​ഡി​യോ ടെ​ലി​സ്കോ​പ്പാ​ണ് CHIME. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​മാ​യി ടെ​ലി​സ്കോ​പ്പ് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നും, പ്ര​പ​ഞ്ച​ത്തി​നു മൂ​ന്നു ശ​ത​കോ​ടി വ​ർ​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള ഘ​ട്ട​ത്തി​ലെ ഡാ​റ്റ കൂ​ടി അ​പ​ഗ്ര​ഥി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണു ത​ങ്ങ​ളെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up