Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TheOval

ടെ​സ്റ്റ് ലോ​ക​ക​പ്പ്; ക​ലാ​ശ​പ്പോ​രി​ന് ഓ​വ​ൽ വേ​ദി​യാ​കും

ദു​ബാ​യി: 2027 ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ന്‍റെ വേ​ദി​യും തീ​യ​തി​യും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ പ്ര​ഖ്യാ​പി​ച്ചു. ല​ണ്ട​നി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ദി ​ഓ​വ​ൽ ഗ്രൗ​ണ്ടാ​ണ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്.

2027 ജൂ​ൺ ഒ​മ്പ​തു മു​ത​ൽ 13 വ​രെ​യാ​ണ് ഫൈ​ന​ൽ മ​ത്സ​രം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​യോ മ​റ്റ് ത​ട​സ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി 14 റി​സ​ർ​വ് ദി​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ദി ​ഓ​വ​ൽ ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

2023ലെ ​ഡ​ബ്ല്യു​ടി​സി ഫൈ​ന​ലും ഇ​വി​ടെ വെ​ച്ചാ​ണ് ന​ട​ന്ന​ത്. അ​ന്ന് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യെ 209 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ ത​ങ്ങ​ളു​ടെ ക​ന്നി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​ടു​ത്ത മൂ​ന്ന് ഡ​ബ്ല്യു​ടി​സി ഫൈ​ന​ലു​ക​ളു​ടെ​യും (2027, 2029, 2031) ആ​തി​ഥേ​യ​ത്വം ഇം​ഗ്ല​ണ്ടി​ന് ന​ല്‍​കി​ക്കൊ​ണ്ട് ക​ഴി​ഞ്ഞ വ​ര്‍​ഷം ഐ​സി​സി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് ആ​ന്‍​ഡ് വെ​യ്ല്‍​സ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ഫൈ​ന​ലി​നാ​യു​ള്ള വേ​ദി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വേ​ദി പ്ര​ഖ്യാ​പ​ന​ത്തി​നൊ​പ്പം ഐ​സി​സി നി​ല​വി​ലെ പോ​യി​ന്‍റ് പ​ട്ടി​ക​യും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ക​ളി​ച്ച എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴി​ലും ജ​യി​ച്ച് 84 പോ​യി​ന്‍റോ​ടെ (87.50%) ഓ​സ്ട്രേ​ലി​യ​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തു​ള്ള​ത്.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ സൗ​ത്ത് ആ​ഫ്രി​ക്ക 36 പോ​യി​ന്‍റോ​ടെ (75%) ര​ണ്ടാം സ്ഥാ​ന​ത്തും ന്യൂ​സി​ലാ​ൻ​ഡ്, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ൾ യ​ഥാ​ക്ര​മം മൂ​ന്നും നാ​ളും സ്ഥാ​ന​ങ്ങ​ളി​ലു​മു​ണ്ട്. അ​തേ​സ​മ​യം 48.15 ശ​ത​മാ​നം പോ​യി​ന്‍റോ​ടെ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

Latest News

Corehub Up