Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thekkinkadu Maidan.

Thrissur

തേ​ക്കി​ൻ​കാ​ട് മൈ​താ​നം സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണം

തൃ​ശൂ​ർ: ക​ന​ത്ത​മ​ഴ​യി​ലും വെ​ള്ള​ക്കെ​ട്ടി​ലും ത​ക​ർ​ന്ന് തൃ​ശൂ​രി​ന്‍റെ ഹൃ​ദ​യ​ഭൂ​മി​യാ​യ തേ​ക്കി​ൻ​കാ​ട് മൈ​താ​നം. പൂ​ര​ന​ഗ​രി​യു​ടെ സാം​സ്കാ​രി​ക​പ്ര​തീ​ക​മാ​യ ഈ ​ഹ​രി​ത​ഭൂ​മി വ​ലി​യ പാ​രി​സ്ഥി​തി​ക​ഭീ​ഷ​ണി​യാ​ണ് ഇ​ന്ന് നേ​രി​ടു​ന്ന​ത്. ക​ന​ത്ത​മ​ഴ​യി​ൽ മൈ​താ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മേ​ൽ​മ​ണ്ണ് ഒ​ലി​ച്ചു​പോ​യി ചാ​ലു​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വ​ട​ക്കു​ന്നാ​ഥ​ൻ​ക്ഷേ​ത്ര​വും സ്വ​രാ​ജ് റൗ​ണ്ടും ഉ​ൾ​പ്പെ​ടു​ന്ന ഈ ​പൈ​തൃ​ക​ഭൂ​മി സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ജി​യോ​ടെ​ക്നി​ക്ക​ൽ- ഹൈ​ഡ്രോ​ള​ജി​ക്ക​ൽ പ​ഠ​ന​ങ്ങ​ൾ വേ​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

പാ​രി​സ്ഥി​തി​ക ത​ക​ർ​ച്ച​യും ആ​ശ​ങ്ക​ക​ളും

തി​രു​വ​ന്പാ​ടി ദേ​വ​സ്വ​ത്തി​നു​മു​ന്പി​ലു​ള്ള ഭാ​ഗം, മ​ണി​ക​ണ്ഠ​നാ​ൽ പ​രി​സ​രം, ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു മു​ൻ​വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഴ​യി​ലെ മ​ണ്ണു കു​ത്തി​യൊ​ലി​ച്ചു​പോ​കു​ന്ന​ത്. നേ​ര​ത്തെ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മ​ണ്ണ് ന​ഷ്ട​പ്പെ​ട്ടു​പോ​കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലാ​യി മൂ​ന്നു ലെ​യ​റു​ക​ളാ​യി ത​രം​തി​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം മാ​റ്റി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​പ​ത്തി​നു​കാ​ര​ണം.

മ​ഴ പെ​യ്താ​ൽ മൈ​താ​ന​ത്തെ മ​ണ്ണ് ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഒ​ഴു​കി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ പാ​ർ​ക്കി​നു​സ​മീ​പം വെ​ള്ളം ത​ട​സ​പ്പെ​ടു​ന്പോ​ൾ അ​ടി​യി​ലൂ​ടെ ഒ​ഴു​ക്കി​വി​ടാ​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ആ ​വെ​ള്ള​മെ​ല്ലാം മ​ണ്ണി​നൊ​പ്പം നേ​രെ റോ​ഡി​ലേ​ക്കാ​ണ് കു​ത്തി​ച്ചൊ​രി​യു​ന്ന​ത്. ഇ​ത്ത​രം പാ​രി​സ്ഥി​തി​ക​ത​ക​ർ​ച്ച​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ജി​യോ​ടെ​ക്നി​ക്ക​ൽ, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര​പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും, ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ചെ​രി​വു​ക​ൾ സം​ര​ക്ഷി​ക്കു​ക​യും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ച് വെ​ള്ള​

ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ 10 കോ​ടി രൂ​പ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

നി​വേ​ദ​ന​വു​മാ​യി തൃ​ശൂ​ർ സി​റ്റി​സ​ണ്‍​സ്

മൈ​താ​ന​ത്തെ മ​ണ്ണൊ​ലി​പ്പും പാ​രി​സ്ഥി​തി​ക​ത​ക​ർ​ച്ച​യും ശാ​സ്ത്രീ​യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ സി​റ്റി​സ​ണ്‍​സ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തി​ന്‍റെ ത​നി​മ​യും പൈ​തൃ​ക​വും ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ നി​ല​നി​ർ​ത്തി അ​ടി​യ​ന്ത​ര പു​ന​രു​ദ്ധാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും, അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗ​ത്തി​ൽ ക​ർ​ശ​ന​മാ​യ മേ​ൽ​നോ​ട്ടം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​ന​മാ​ണ് സം​ഘ​ട​ന വി​വി​ധ മ​ന്ത്രി​മാ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ന​ൽ​കി​യ​ത്.

Latest News

Corehub Up