Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Threefold Increase

Kozhikode

മൂ​ന്നി​ര​ട്ടി വ​ര്‍​ധ​ന, ജാ​ഗ്ര​ത​യി​ല്‍​ ആ​രോ​ഗ്യവ​കു​പ്പ്  

 

കോ​ഴി​ക്കോ​ട്: മാ​സ​ങ്ങ​ളാ​യി ജി​ല്ല പ​നി​ക്കി​ട​ക്ക​യി​ൽ തു​ട​രു​ന്ന​തി​നി​ടെ പ​രി​ഭ്രാ​ന്തി പ​ട​ര്‍​ത്തി അ​ഞ്ചാം​പ​നി​യും. രോ​ഗ​നി​ര​ക്ക് കു​ത്ത​നെ ഉ​യ​രു​ന്ന​ത് വ​ലി​യ രീ​തി​യി​ല്‍ ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു​ണ്ട്.

ഒ​രു​മാ​സ​ത്തി​നി​ടെ മൂ​ന്നി​ര​ട്ടി​യോ​ളം വ​ര്‍​ധ​ന​യാ​ണ് അ​ഞ്ചാം​പ​നി (മീ​സി​ൽ​സ്) രോ​ഗ​നി​ര​ക്കി​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം മു​പ്പ​തി​ൽ താ​ഴെ രോ​ഗ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​ത് സെ​പ്റ്റം​ബ​റി​ൽ 83 ആ​യി ഉ​യ​ര്‍​ന്നു. ആ​റു​മാ​സം മു​ത​ൽ അ​ഞ്ചു​വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യും രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. ചി​ല മേ​ഖ​ല​ക​ളി​ൽ മു​തി​ര്‍​ന്ന​വ​രി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

വാ​യു​വി​ലൂ​ടെ​യും രോ​ഗി​യു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും പ​ക​രു​ന്ന വൈ​റ​സ് രോ​ഗ​മാ​ണി​ത്. ന്യൂ​മോ​ണി​യ, വ​യ​റി​ള​ക്കം, മ​സ്തി​ഷ്ക അ​ണു​ബാ​ധ എ​ന്നി​വ​യ്‌​ക്കി​ട​യാ​ക്കി മ​ര​ണം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. വാ​ക്‌​സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്കാ​ണ്‌ മ​ര​ണ​സാ​ധ്യ​ത​യെ​ന്ന​തി​നാ​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ചു​മ​യോ​ടു​കൂ​ടി​യ പ​നി, ക​ണ്ണ് ചു​വ​ക്ക​ൽ, ജ​ല​ദോ​ഷം, ശ​രീ​ര​ത്തി​ൽ ചു​വ​ന്ന പാ​ടു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗ​ബാ​ധ​യേ​റ്റ് 10-14 ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടും. ഉ​ട​ൻ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളെ സ്കൂ​ളി​ലോ അ​ങ്ക​ണ​വാ​ടി​യി​ലോ അ​യ​ക്ക​രു​ത്ക​ണ്ണി​ൽ​നി​ന്നു​ള്ള സ്ര​വ​ത്തി​ൽ​നി​ന്നോ ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴു​മു​ണ്ടാ​കു​ന്ന ക​ണ​ങ്ങ​ൾ വ​ഴി​യോ രോ​ഗം പ​ക​രാം. മു​ഖാ​മു​ഖം ന​മ്പ​ർ​ക്കം വേ​ണ​മെ​ന്നി​ല്ല. രോ​ഗി​യു​ടെ സ്ര​വ​വു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ 90 ശ​ത​മാ​നം പേ​ർ​ക്കും അ​ഞ്ചാം​പ​നി പി​ടി​പെ​ടാം.

വൈ​റ​ൽ രോ​ഗ​മാ​യ​തി​നാ​ൽ മീ​സി​ൽ​സി​ന് പ്ര​ത്യേ​കം ചി​കി​ത്സ​ക​ളി​ല്ല. ല​ക്ഷ​ണ​ങ്ങ​ൾ​ക്കാ​ണ് ചി​കി​ത്സ. എ​ന്നാ​ൽ, വാ​ക്സി​നേ​ഷ​നി​ലൂ​ടെ പൂ​ർ​ണ​മാ​യി ത​ട​യാ​നാ​വും. കു​ഞ്ഞ് ജ​നി​ച്ച് ആ​ദ്യ ഡോ​സ് ഒ​മ്പ​ത് മു​ത​ൽ 12 മാ​സ​ത്തി​നു​ള്ളി​ലും ര​ണ്ടാം ഡോ​സ് 16 മു​ത​ൽ 24 മാ​സ​ത്തി​നു​ള്ളി​ലും ന​ല്‍​ക​ണം. ഏ​തെ​ങ്കി​ലും ഒ​രു​ഡോ​സ് എ​ടു​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് അ​ഞ്ച് വ​യ​സ്സു​വ​രെ വാ​ക്സി​ൻ എ​ടു​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്അ​ധി​കൃ​ത​ര്‍​അ​റി​യി​ച്ചു.

Latest News

Corehub Up