Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thudakkam

ആദ്യ ദിനം നേടിയത് മൂന്നു കോടിയോളം; ബോ​ക്‌​സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി വി​സ്മ​യ​ത്തു​ട​ക്കം

​ല​യാ​ളികളുടെ പ്രിയതാരം മോ​ഹ​ൻ​ലാ​ലി​ന്‍റെ മകൾ വിസ്മയ മോഹൻലാലും നിർമാതാവ് ആന്‍റണി പെരുന്പാവൂരിന്‍റെ മകൻ ആശിഷ് ജോ ആന്‍റണിയും അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിന് ആദ്യദിനം ഗംഭീര കളക്ഷൻ. മോഹൻലാലിന്‍റെ അ​ഭി​ന​യ​പാ​ര​മ്പ​ര്യം പേ​റി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ക​യെ​ന്ന​ത് വിസ്മയക്കു വ​ലിയ വെ​ല്ലു​വി​ളി​യാ​യിരുന്നു. ആ ​വെ​ല്ലു​വി​ളി​യെ പ്ര​തി​ഭ കൊ​ണ്ടും ആ​ത്മ​വി​ശ്വാ​സം കൊ​ണ്ടും നേ​രി​ട്ട്, പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടി​യി​രി​ക്കു​ക​യാ​ണ് യുവതാരം. 2018 എ​ന്ന ചിത്രത്തിന്‍റെ സൂപ്പർ ഹിറ്റ് വി​ജ​യ​ത്തി​നുശേ​ഷം ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത തു​ട​ക്കം, പേ​ര് അ​ന്വ​ർ​ഥ​മാ​ക്കും വി​ധം വി​സ്മ​യ​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഗം​ഭീ​ര​മാ​യ തു​ട​ക്ക​മാ​യി മാ​റി​യി​രി​ക്കു​ന്നു.

 

ആ​ദ്യ ദി​നം ത​ന്നെ മൂന്നു കോടിയോളം രൂപ ആഗോള കളക്ഷൻ നേ​ടി ബോ​ക്‌​സ് ഓ​ഫീ​സി​ലും വ​ലി​യൊ​രു ത​രം​ഗ​മാ​ണ് തു​ട​ക്കം സൃ​ഷ്ടി​ച്ചത്. ഗ​ൾ​ഫ് നാ​ടു​ക​ളി​ലും വി​ദേ​ശ​ത്തും മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​ദ​ർ​ശ​നം തു​ട​രു​കയാണ്. പെ​ൺ​ക​രു​ത്തിന്‍റെ ആ​ക്ഷ​ൻ മു​ഹൂ​ർ​ത്ത​ങ്ങ​ളും, വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ജൂ​ഡ് ​ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. വെ​റു​മൊ​രു മ​സാ​ല സി​നി​മ എ​ന്ന​തി​ലു​പ​രി, വി​സ്മ​യ എ​ന്ന ന​ടി​യു​ടെ ആ​യോ​ധ​ന​ക​ല​യി​ലെ വ​ഴ​ക്ക​വും അ​ഭി​ന​യ​ശേ​ഷി​യും കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ചി​ത്ര​ത്തി​നു സാ​ധി​ച്ചു. പ്ര​ധാ​ന വി​ല്ല​നാ​യി സ്ക്രീ​നി​ലെ​ത്തു​ന്ന ആ​ശി​ഷും വി​സ്മ​യ​യ്‌​ക്കൊ​പ്പം മി​ക​ച്ച പ്ര​ക​ട​ന​മാ​ണു കാഴ്ചവച്ചത്. ഇ​വ​ർ ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ തി​​യറ്റ​റു​ക​ളി​ൽ വ​ലി​യ ആ​വേ​ശ​മാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. ഒ​പ്പം, സി​നി​മ​യു​ടെ നി​ർ​ണാ​യ​കഘ​ട്ട​ത്തി​ൽ ക​ട​ന്നു​വ​രു​ന്ന മോ​ഹ​ൻ​ലാ​ലിന്‍റെ സാ​ന്നി​ധ്യം പ്രേ​ക്ഷ​ക​ർ​ക്കു ന​ൽ​കു​ന്ന സ​ർ​പ്രൈ​സും ചെ​റു​ത​ല്ല.

ഒ​രു വ​ശ​ത്ത് പു​തി​യ ത​ല​മു​റ​യു​ടെ ആ​ക്ഷ​ൻ വീ​ര്യ​വും, മ​റു​വ​ശ​ത്ത് പ്രേ​ക്ഷ​ക​രെ തൊ​ടു​ന്ന കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ കെ​ട്ടു​റ​പ്പു​മാ​യി തു​ട​ക്കം വ​രാ​ന്ത്യ​ത്തി​ൽ തിയ​റ്റ​റു​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ കു​ടും​ബപ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്.

Latest News

Corehub Up