Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tiger Attack

ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യെ ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ന്നു; ന​ടു​ക്ക​ത്തി​ൽ നാ​ട്

ഭോ​പാ​ൽ: വീ​ട്ടി​ൽ ​ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യെ ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​ധ്യ​പ്ര​ദേ​ശി​ലെ ബാ​ലാ​ഘ​ട്ട് ജി​ല്ല​യി​ലെ പ​ർ​രാ​പു​ർ ബൈ​ഗ​ടോ​ള​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സു​ഗ്നി ബാ​യ് ധു​ർ​വെ (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​യ യു​വ​തി​യെ ആ​ക്ര​മി​ച്ച വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വീ​ടി​നു മു​ന്നൂ​റു മീ​റ്റ​ർ അ​ക​ലെ​വ​ച്ച് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഈ ​പ്ര​ദേ​ശ​ത്ത് വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്ത് കൂ​ട് സ്ഥാ​പി​ക്കു​മെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്നും വ​നം​വ​കു​പ്പ് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

Kerala

അയ്യൻകുന്നിൽ നാലു പശുക്കളെ കടിച്ചുകൊന്നു; പുലിയോ കടുവയോ? ജനം ഭീതിയിൽ

ഇ​രി​ട്ടി: കണ്ണൂർ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ബാ​രാ​പോ​ൾ മാ​ക്ക​ണ്ട​യി​ൽ നാ​ലു പ​ശു​ക്ക​ളെ വ​ന്യ​ജീ​വി ക​ടി​ച്ചു കൊ​ന്നു. പു​ല്ലാ​ട്ട് കു​ന്നേ​ൽ രാ​കേ​ഷി​ന്‍റെ ഫാ​മി​ലെ തൊഴുത്തിൽ കെട്ടിയിരുന്ന പ​ശു​ക്ക​ളെ​യാ​ണ് വ​ന്യ​ജീ​വി ക​ടി​ച്ചു കൊ​ന്ന​ത്. ഇന്നു രാവിലെയായിരുന്നും സംഭവം.

പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്‍റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.

വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ, വൈ​സ് പ്ര​സി​ഡന്‍റ് കെ.​സി. ചാ​ക്കോ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വനംവകുപ്പ് ജീവനക്കാർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

 

Kerala

ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; കാ​ട്ടാ​ന ച​രി​ഞ്ഞു

എ​ട​ക്ക​ര: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​രി​ഞ്ഞ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ മ​രു​ത ഓ​ട​പ്പൊ​ട്ടി വ​ന​ത്തി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

പ​ത്ത് വ​യ​സു​ള്ള പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​തെ​ന്നും ജ​ഡ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ തു​മ്പി​ക്കൈ​യു​ടെ മു​ക്കാ​ല്‍ ഭാ​ഗ​വും ക​ടു​വ ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. ആ​ന​യു​ടെ വ​യ​റ്റിലും പി​ന്‍​ഭാ​ഗ​ത്തും മാ​ര​ക​മാ​യ മു​റി​വു​ക​ളു​ണ്ട്.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ ഞാ​യ​റാ​ഴ്ച ന​ട​ത്തും. വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഷെ​രീ​ഫ് പ​നോ​ല​ന്‍, നെ​ല്ലി​ക്കു​ത്ത് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ മ​ണി​ലാ​ല്‍ പെ​രി​ഞ്ചീ​രി, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി. ​ജ​നാ​ര്‍​ദ​ന​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി.

 

National

കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ബം​​​​​ഗ​​​​​ളു​​​​​രു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​ത്തി​​​​​ലെ മൈ​​​​​സൂ​​​​​രി​​​​​ൽ ക​​​​​ടു​​​​​വ​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

സ​​​​​ര​​​​​ഗു​​​​​ർ താ​​​​​ലൂ​​​​​ക്കി​​​​​ലെ ഹാ​​​​​ലെ ഹെ​​​​​ഗ്ഗു​​​​​ഡി​​​​​ലു സ്വ​​​​​ദേ​​​​​ശി 35 കാ​​​​​ര​​​​​നാ​​​​​യ ചൗ​​​​​ഡ​​​​​യ്യ നാ​​​​​യ​​​​​ക് ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഒ​​​​​രു​​​​​മാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മൂ​​​​​ന്നു​​​​​പേ​​​​​രാ​​​​​ണ് ക​​​​​ടു​​​​​വ​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മ​​​​​ര​​​​​ണ​​​​​മ​​​​​ട​​​​​ഞ്ഞ​​​​​ത്.

സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നാ​​​​​ഗ​​​​​ർ​​​​​ഹോ​​​​​ള, ബ​​​​​ന്ദി​​​​​പ്പു​​​​​ർ ക​​​​​ടു​​​​​വാ​​​​​ സ​​​​​ങ്കേ​​​​​ത​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ട്ര​​​​​ക്കിം​​​​​ഗ് നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ച​​​​​താ​​​​​യി വ​​​​​നം​​​​​മ​​​​​ന്ത്രി ഈ​​​​​ശ്വ​​​​​ർ ഖ​​​​​ണ്ഡേ അ​​​​​റി​​​​​യി​​​​​ച്ചു.

National

ക​ർ​ണാ​ട​ക​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് ഗു​രു​ത​ര പ​രി​ക്ക്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് ഗു​രു​ത​ര പ​രി​ക്ക്. മൈ​സൂ​രു ജി​ല്ല​യി​ലെ സ​ര​ഗു​ർ താ​ലൂ​ക്കി​ലെ ബ​ഡ​ഗ​ല​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹാ​ദേ​വ്(34) എ​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് നേ​രെ​യാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ർ​ഷ​ക​ർ മ​ര​ത്തി​ൽ ക​യ​റി ര​ക്ഷ​പെ​ട്ടെ​ങ്കി​ലും മ​ഹാ​ദേ​വി​ന് ഓ​ടി മാ​റാ​ൻ സാ​ധി​ച്ചി​ല്ല.

ക​ടു​വ മ​ഹാ​ദേ​വി​നെ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി മു​ഖ​ത്തും ത​ല​യി​ലും ക​ടി​ച്ചു. ഇ​യാ​ളു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തെ കു​റി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ കു​ങ്കി ആ​ന​ക​ളെ​യും ഡ്രോ​ണു​ക​ളും പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഫോ​റ​സ്റ്റ് വാ​ച്ച​ർ​ക്ക് ദാ​രു​ണാ​ന്ത്യം. പെ​രി​യാ​ർ ടെെ​ഗ​ർ റി​സ​ർ​വി​ലെ വാ​ച്ച​റാ​യ അ​നി​ൽ കു​മാ​റി​ന്‍റെ (32) മൃ​ത​ദേ​ഹ​മാ​ണ് പൊ​ന്ന​മ്പ​ല​മേ​ട് വ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ ക​ണ്ടെ​ത്തി​യ​ത്.

പൊ​ന്ന​മ്പ​ല​മേ​ട് പാ​ത​യി​ൽ ഒ​ന്നാം പോ​യി​ന്‍റി​ന് സ​മീ​പ​മാ​ണ് ക​ടു​വ ഭ​ക്ഷി​ച്ച​നി​ല​യി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​മ്പ​യി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞു​വീ​ട്ടി​ൽ​നി​ന്ന് പോ​യ​താ​ണ് അ​നി​ൽ​കു​മാ​ർ. മൂ​ന്നു​ദി​വ​സ​മാ​യി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​നി​ൽ​കു​മാ​ർ വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ​നി​ന്ന് പോ​യ​തെ​ന്നാ​ണ് വി​വ​രം. ഭാ​ര്യ: മ​ഞ്ജു. മ​ക്ക​ൾ: വി​ദ്യ, നി​ത്യ, ആ​ദ​ർ​ശ്.

Kerala

കാ​ളി​കാ​വി​ലെ ന​ര​ഭോ​ജി​ക്ക​ടു​വ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ; സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക്

മ​ല​പ്പു​റം: കാ​ളി​കാ​വി​ൽ നി​ന്നും പി​ടി​കൂ​ടി​യ ന​ര​ഭോ​ജി​ക്ക​ടു​വ​യെ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ എ​ത്തി​ച്ചു. രാ​ത്രി വൈ​കി എ​ത്തി​ച്ച ക​ടു​വ​യെ ഇ​ന്ന് ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റും. 21 ദി​വ​സം ഇ​വി​ടെ ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ക്കും. അ​തേ​സ​മ​യം, ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന വി​ല​ക്കു​ണ്ട്.

ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി ക​രു​വാ​ര​ക്കു​ണ്ട് മ​ല​യോ​ര മേ​ഖ​ല​യെ ഒ​ന്നാ​കെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ടു​വ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സു​ൽ​ത്താ​ന എ​സ്റ്റേ​റ്റി​ലെ എ​സ് വ​ള​വി​ൽ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

രാ​വി​ലെ തോ​ട്ട​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ലെ​ടു​ക്കാ​ൻ പു​റ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ടു​വ കൂ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ​യും പി​ന്നീ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട ക​ടു​വ ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ന്പി​ക​ളി​ൽ ത​ല ഇ​ടി​ച്ച​തി​നാ​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ക​ടു​വ​യെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​രും വ​നം​വ​കു​പ്പ​ധി​കൃ​ത​രും ത​മ്മി​ൽ ഏ​റെ​നേ​രം വാ​ഗ്വാ​ദ​മു​ണ്ടാ​യി. പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ ശ​ല്യം നി​ര​ന്ത​രം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​യി​രു​ന്നു. അ​തി​നാ​ൽ ക​ടു​വ​യെ ജീ​വ​നോ​ടെ കൊ​ണ്ടു​പോ​കാ​തി​രി​ക്കു​ക​യോ മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റു​ക​യോ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ വ​ൻ ജ​ന​ക്കൂ​ട്ടം ഏ​റെ​നേ​രം സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പു​റ​മേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് സ്ഥ​ലം എം​എ​ൽ​എ എ.​പി. അ​നി​ൽ​കു​മാ​ർ, ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ നി​ല​ന്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ ധ​നി​ക് ലാ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് ക​ടു​വ​യെ അ​മ​ര​ന്പ​ല​ത്തെ വ​നം​വ​കു​പ്പി​ന്‍റെ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം മാ​റ്റാ​മെ​ന്ന് ഡി​എ​ഫ്ഒ ഉ​റ​പ്പു ന​ൽ​കി. ഇ​തോ​ടെ​യാ​ണ് ക​ടു​വ​യെ പ്ര​ദേ​ശ​ത്തു​നി​ന്ന് മാ​റ്റാ​ൻ നാ​ട്ടു​കാ​ർ സ​മ്മ​തി​ച്ച​ത്.

വൈ​കു​ന്നേ​ര​ത്തോ​ടെ ക​ടു​വ​യെ തൃ​ശൂ​ർ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളും ജ​ന​ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളു​മു​ൾ​പ്പെ​ടെ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന​ത്.

Latest News

Corehub Up