x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പോ​ത്തി​നു പ​രി​ക്ക്


Published: June 4, 2026 07:15 AM IST | Updated: June 4, 2026 07:15 AM IST

വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര​പാ​ത ക​ട​ന്നു​പോ​കു​ന്ന പ​നം​കു​റ്റി​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പോ​ത്തി​നു പ​രി​ക്കേ​റ്റു. പ​നം​കു​റ്റി അ​റ​ക്ക​ൽ ഉ​ണ്ണി (സ​ന്തോ​ഷ്) യു​ടെ വീ​ട്ടി​ലെ പോ​ത്തി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.​പോ​ത്തി​ന്‍റെ പു​റ​ത്ത് പ​ല​യി​ട​ത്താ​യി മാ​ന്തി​യ മു​റി​വു​ക​ളു​ണ്ട്.

വീ​ടി​നോ​ടു​ചേ​ർ​ന്ന തൊ​ഴു​ത്തി​ൽ കെ​ട്ടി​യ പോ​ത്തി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. തൊ​ഴു​ത്തി​ൽ പ​ശു​വും അ​തി​ന്‍റെ കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​യ്ക്കു പ​രി​ക്കി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പോ​ത്തി​ന്‍റെ വ​ലി​യ ശ​ബ്ദ​വും നാ​യ​യു​ടെ കു​ര​യും​കേ​ട്ട് ഉ​ണ​ർ​ന്ന് ലൈ​റ്റി​ട്ട് നോ​ക്കി​യ​പ്പോ​ൾ ഏ​തോ വ​ന്യ​മൃ​ഗം ഓ​ടി പോ​കു​ന്ന​താ​യി ക​ണ്ടെ​ന്നു ഉ​ണ്ണി പ​റ​ഞ്ഞു. മൃ​ഗ​ത്തെ വ്യ​ക്ത​മാ​യി ക​ണ്ടി​ല്ല.

സം​ഭ​വ സ​മ​യ​ത്ത് മ​ഴ​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്ത് പു​ലി​യെ ക​ണ്ടി​രു​ന്ന​താ​യി സ​മീ​പ​വാ​സി​യാ​യ ചെ​റു​നി​ലം ജോ​ണി പ​റ​ഞ്ഞു.
നേ​ര​ത്തെ ഇ​വ​രു​ടെ വീ​ട്ടി​ലെ പ​ട്ടി​യെ പു​ലി പി​ടി​ച്ചു​തി​ന്നി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് ഇ​വ​രു​ടെ വീ​ടി​ന​ടു​ത്തെ മു​തി​ര​മാ​ലി​ൽ സ​ന്തോ​ഷി​ന്‍റെ പ​ട്ടി​യെ പു​ലി​യ പി​ടി​ച്ച സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്.

Tags : nattu vishesham Buffalo injured tiger attack

Recent News

Corehub Up