Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tim David

ആ​ര്‍​സി​ബി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; ടിം ​ഡേ​വി​ഡി​ന് വി​ല​ക്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ കി​രീ​ടം നേ​ടി​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ക​ന​ത്ത തി​രി​ച്ച​ടി. അ​വ​രു​ടെ സൂ​പ്പ​ർ താ​രം ടിം ​ഡേ​വി​ഡി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ ഓ​ൺ-​ഫീ​ൽ​ഡ് അ​മ്പ​യ​ർ നി​തി​ൻ മേ​നോ​ന് നേ​രെ പ്ര​കോ​പി​ത​നാ​യി ഐ​സ് ബാ​ഗ് എ​റി​ഞ്ഞ​തി​നാ​ണ് വി​ല​ക്ക്.

വി​ല​ക്കി​ന് പു​റ​മെ മാ​ച്ച് ഫീ​യു​ടെ 50 ശ​ത​മാ​നം പി​ഴ​യാ​യും താ​രം ഒ​ടു​ക്ക​ണം. ഇ​തോ​ടെ അ​ടു​ത്ത വ​ർ​ഷ​ത്തെ ഐ​പി​എ​ല്ലി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ർ​സി​ബി​ക്ക് ടിം ​ഡേ​വി​ഡി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കി​ല്ല. ഫൈ​ന​ലി​ൽ ഗു​ജ​റാ​ത്ത് ഇ​ന്നിം​ഗ്സി​ന്‍റെ പ​ത്താം ഓ​വ​റി​ലാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

വി​ക്ക​റ്റ് വീ​ണ​തി​ന് പി​ന്നാ​ലെ ടിം ​ഡേ​വി​ഡ് അ​മ്പ​യ​ർ നി​തി​ൻ മേ​നോ​ന് നേ​രെ ഐ​സ് ബാ​ഗ് എ​റി​യു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​നി​ട​യി​ൽ പ​ന്തോ, വാ​ട്ട​ർ ബോ​ട്ടി​ലോ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ ക​ളി​ക്കാ​ർ​ക്കോ ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കോ നേ​രെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ എ​റി​യു​ന്ന​ത് ത​ട​യു​ന്ന ഐ​പി​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ലെ​വ​ൽ 1 (ആ​ർ​ട്ടി​ക്കി​ൾ 2.9) ലം​ഘ​ന​മാ​ണ് ടിം ​ഡേ​വി​ഡ് ന​ട​ത്തി​യ​ത്.

മാ​ച്ച് റ​ഫ​റി ജ​വ​ഗ​ൽ ശ്രീ​നാ​ഥ് വി​ധി​ച്ച ശി​ക്ഷാ ന​ട​പ​ടി​ക​ൾ താ​രം അം​ഗീ​ക​രി​ച്ചു. ഈ ​സീ​സ​ണി​ൽ ടിം ​ഡേ​വി​ഡ് ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണി​ത്. നേ​ര​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ലെ 20-ാം മ​ത്സ​ര​ത്തി​ലും 54-ാം മ​ത്സ​ര​ത്തി​ലും താ​രം അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​ന് ഡി​മെ​റി​റ്റ് പോ​യി​ന്‍റു​ക​ൾ വാ​ങ്ങി​യി​രു​ന്നു.

Sports

ഓ​സ്ട്രേ​ലി​യ​യ്ക്ക് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ക്വീ​ൻ​സ് ലാ​ൻ​ഡ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 168 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 167 റ​ണ്‍​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത്. 21 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത അ​ഭി​ഷേ​കി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ഗി​ൽ 39 പ​ന്തി​ൽ 46 റ​ണ്‍​സെ​ടു​ത്തു. ഗി​ല്ലാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

ശി​വം ദു​ബെ 22 റ​ണ്‍​സും സൂ​ര്യ​കു​മാ​ർ യാ​ദ​വ് 20 റ​ണ്‍​സും നേ​ടി. അ​ക്സ​ർ പ​ട്ടേ​ൽ പു​റ​ത്താ​കാ​തെ 11 പ​ന്തി​ൽ 21 റ​ണ്‍​സെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ന​ഥാ​ൻ എ​ല്ലി​സും ആ​ദം സാ​ന്പ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഹൊ​ബാ​ർ​ട്ട് ട്വ​ന്‍റി-20: ഇ​ന്ത്യ​യ്ക്ക് 187 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

ഹൊ​ബാ​ർ​ട്ട്: ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഇ​ന്ത്യ​യ്ക്ക് 187 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ൺ​സ് നേ​ടി.

മാ​ർ​ക്ക​സ് സ്റ്റോ​യി​ന​സ് (64), ടിം ​ഡേ​വി​ഡ് (74) എ​ന്നി​വ​രു​ടെ മി​ന്നും അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഓ​സീ​സി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. എ​ട്ട് ഫോ​റും അ​ഞ്ച് സി​ക്സും പ​റ​ത്തി​യ ഡേ​വി​ഡ് 38 പ​ന്തി​ലാ​ണ് 74 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. സ്റ്റോ​യി​ന​സ് എ​ട്ട് ഫോ​റും ര​ണ്ട് സി​ക്സും ഉ​ൾ​പ്പ​ടെ 39 പ​ന്തു​ക​ൾ നേ​രി​ട്ട് 64 റ​ൺ​സ് നേ​ടി. 15 പ​ന്തി​ൽ 26 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന മാ​ത്യൂ ഷോ​ട്ടും തി​ള​ങ്ങി.

ഓ​പ്പ​ണ​ർ ട്രാ​വി​സ് ഹെ​ഡ് (6), വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ജോ​ഷ് ഇം​ഗ്ലി​ഷ് (1), മി​ച്ച​ൽ ഓ​വ​ൻ (0), മി​ച്ച​ൽ മാ​ർ​ഷ് (11) എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ​ദീ​പ് സിം​ഗ് മൂ​ന്നും വ​രു​ൺ ച​ക്ര​വ​ർ​ത്തി ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി.

സ​ഞ്ജു സാം​സ​ൺ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ അ​ന്തി​മ ഇ​ല​വ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങി‌‌​യ​ത്. കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ദ് റാ​ണ എ​ന്നി​വ​ർ​ക്കും ടീ​മി​ലെ സ്ഥാ​നം ന​ഷ്ട​മാ​യി.

വി​ക്ക​റ്റ് കീ​പ്പ​റാ​യി ജി​തേ​ഷ് ശ​ർ​മ​യാ​ണ് ഇ​ന്ന് ക​ളി​ക്കു​ന്ന​ത്. അ​ർ​ഷ​ദീ​പ് സിം​ഗും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും അ​ന്തി​മ ഇ​ല​വ​നി​ൽ തി​രി​ച്ചെ​ത്തി. ഓ​സീ​സ് നി​ര​യി​ലും ഒ​രു മാ​റ്റ​മു​ണ്ട്. പേ​സ​ർ ജോ​ഷ് ഹേ​സി​ൽ​വു​ഡി​ന് പ​ക​രം സീ​ൻ അ​ബോ​ട്ട് ടി​മി​ലെ​ത്തി.

പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ജ​യി​ച്ച ഓ​സീ​സ് 1-0 എ​ന്ന നി​ല​യി​ൽ മു​ന്നി​ലാ​ണ്. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

Latest News

Corehub Up