ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ചെന്നൈയ്ക്ക് പടുകൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ദേവ്ദത്ത് പടിക്കലിന്റെയും (50) ടിം ഡേവിഡിന്റെയും (25 പന്തിൽ 70) രജത് പാട്ടീദാറിന്റെയും (48) മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തല്‍ 250 റണ്‍സെടുത്തു.
രജത് പാട്ടീദാര്‍ 19 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ 29 പന്തില്‍ 50 റണ്‍സും ഫില്‍ സാള്‍ട്ട് 30 പന്തില്‍ 46 റണ്‍സും വിരാട് കോഹ്ലി 18 പന്തില്‍ 28 റണ്‍സുമെടുത്ത് പുറത്തായി. ചെന്നൈ ബൗളർമാരെ കടന്നാക്രമിച്ച ബംഗളൂരു ബാറ്റര്‍മാര്‍ അവസാന അഞ്ചോവറില്‍ 97 റണ്‍സാണ് അടിച്ചെടുത്തത്.
ചെന്നൈയ്ക്കായി ഖലീൽ അഹമ്മദും അൻഷുൽ കംബോജും ശിവം ദുബെയും ഓരോവിക്കറ്റ് വീഴ്ത്തി. ഈ സീസണ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നത്. ആര്‍സിബി പോയിന്റ് പട്ടികയില്‍ നാലാമതും ചെന്നൈ അവസാന സ്ഥാനത്തുമാണ്.
Tags : ipl devdutt padikkal tim david chinnaswamy