ചേര്‍ത്തല: ചേർത്തല നൈപുണ്യ കോളജില്‍ യാത്രയയപ്പ് സമ്മേളനും പുതിയ ലോഗോ പ്രകാശനവും നടന്നു. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ബൈജു വർഗീസ് പൊന്തേമ്പിള്ളി മുഖ്യാതിഥിയായിരുന്നു.
സര്‍വീസില്‍നിന്നു വിരമിക്കുന്ന വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ, സീനിയർ അധ്യാപകരായ സാലിമ ജോസഫ്, മാത്യു ജോസഫ് എന്നിവർക്കും അനധ്യാപക സ്റ്റാഫ് അംഗങ്ങളായ എം.ഡി. അശോകൻ, ജോബ് സി.എ. സെബാസ്റ്റ്യൻ, ഡി. ബാബു, തോമസ് ജോൺ, സി.എം. തോമസ് എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി.
പ്രിൻസിപ്പൽ റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. അൻസിൽ മൈപ്പാൻ, നിധി എസ്. രവി, എം.എസ്. ശ്രീലത, ആനി ഏലിശ്വ, അദ്രജ, അനുപമ എം. നായർ എന്നിവർ പ്രസംഗിച്ചു.