x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​പു​ണ്യ കോ​ള​ജി​ൽ യാ​ത്ര​യ​യ​പ്പും ലോ​ഗോ പ്ര​കാ​ശ​ന​വും


Published: May 3, 2026 04:49 AM IST | Updated: May 3, 2026 04:49 AM IST

ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല നൈ​പു​ണ്യ കോ​ള​ജി​ല്‍ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നും പു​തി​യ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു. അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്‌​ള​വ​ർ ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ബൈ​ജു വ​ർ​ഗീ​സ് പൊ​ന്തേ​മ്പി​ള്ളി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന വൈ​സ് പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ ജോ​ൺ, സീ​നി​യ​ർ അ​ധ്യാ​പ​ക​രാ​യ സാ​ലി​മ ജോ​സ​ഫ്, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ​ക്കും അ​ന​ധ്യാ​പ​ക സ്റ്റാ​ഫ്‌ അം​ഗ​ങ്ങ​ളാ​യ എം.​ഡി. അ​ശോ​ക​ൻ, ജോ​ബ് സി.​എ. സെ​ബാ​സ്റ്റ്യ​ൻ, ഡി. ​ബാ​ബു, തോ​മ​സ് ജോ​ൺ, സി.​എം. തോ​മ​സ് എ​ന്നി​വ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.
പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​അ​ൻ​സി​ൽ മൈ​പ്പാ​ൻ, നി​ധി എ​സ്. ര​വി, എം.​എ​സ്. ശ്രീ​ല​ത, ആ​നി ഏ​ലി​ശ്വ, അ​ദ്ര​ജ, അ​നു​പ​മ എം. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Skill College Tour and Logo Launch

Recent News

Corehub Up