Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tovino Thomas

കോ​ട​തി​യെ വി​ശ്വ​സി​ക്കു​ക എ​ന്ന​തേ ചെ​യ്യാ​നു​ള്ളൂ, തെ​റ്റ് ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം: ടൊ​വീ​നോ‌

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കോ​ട​തി​യു​ടെ വി​ധി​യെ മാ​നി​ക്കു​ന്നു​വെ​ന്നും തെ​റ്റ് ചെ​യ്ത​വ​ർ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന​താ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്നും വ്യ​ക്ത​മാ​ക്കി ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ടൊ​വീ​നോ.

അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്ക​ണം എ​ന്നു​ള്ള​താ​ണ് പ്ര​ധാ​ന കാ​ര്യം. കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ​യും ല​ഭി​ക്ക​ണം. ന​മ്മ​ളാ​രും ഈ ​കേ​സി​ന്‍റെ കേ​സ് ഫ​യ​ൽ വാ​യി​ക്കു​ക​യോ കൃ​ത്യം നേ​രി​ട്ട് കാ​ണു​ക​യോ ചെ​യ്തി​ട്ടി​ല്ല.

അ​പ്പോ​ൾ കോ​ട​തി​യെ വി​ശ്വ​സി​ക്കു​ക എ​ന്ന​ത് മാ​ത്ര​മേ ചെ​യ്യാ​നു​ള്ളൂ. അ​തി​ന​പ്പു​റ​ത്തേ​ക്ക് എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​കു​മോ എ​ന്ന് ഞാ​നും കാ​ത്തി​രി​ക്കു​ക​യാ​ണ്. തെ​റ്റ് ചെ​യ്ത​വ​ർ തീ​ർ​ച്ച​യാ​യും ശി​ക്ഷി​ക്ക​പ്പെ​ട​ണം. പ​റ​ഞ്ഞ​ത് അ​തു​പോ​ലെ കാ​ണി​ക്ക​ണ​മെ​ന്നും മു​ക്കും മൂ​ല​യും മു​റി​ച്ചി​ട്ട് വാ​ർ​ത്ത​യി​ൽ കാ​ണി​ക്ക​രു​തെ​ന്നും ടൊ​വീ​നോ പ​റ​ഞ്ഞു.

Latest News

Corehub Up