പാലാ: വലിയ പാലത്തില്‍ അനുവദിച്ചിരിക്കുന്ന ഫ്രീ ലെഫ്റ്റ് സംവിധാനം വാഹനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
പൊന്‍കുന്നം ഭാഗത്ത് നിന്ന് പാലാ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റ് വഴി ഇടതുവശത്തേക്ക് കടന്നുപോകാന്‍ ആവശ്യമായ സൗകര്യം ലഭിക്കുന്നില്ല. വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തിയിടുന്നതോടെ ഫ്രീ ലെഫ്റ്റ് പൂര്‍ണമായും തടസപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ട്രാഫിക് പൊലിസുകാരുള്പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിട്ടും ഫ്രീ ലെഫ്റ്റ് സുഗമമായി ഉപയോഗിക്കാന്‍ ആവശ്യമായ ക്രമീകരണം ഫലപ്രദമായി നടപ്പാകുന്നില്ലെന്നാണ് ആരോപണം. ഫ്രീ ലെഫ്റ്റ് അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് വാഹനങ്ങള്‍ക്ക് യഥാർത്ഥത്തില്‍ ഉപയോഗിക്കാനാകുന്ന രീതിയില്‍ വാഹനങ്ങള്‍ തടസമായി നിര്‍ത്തുന്നത് ഒഴിവാക്കി ഗതാഗതം നിയന്ത്രിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.