x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ വ​ലി​യ പാ​ല​ത്തി​ലെ ഫ്രീ ​ലെ​ഫ്റ്റ്: ട്രാ​ഫി​ക് പൊ​ലിസ് ഇ​ട​പെ​ട​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: September 10, 2026 10:46 PM IST | Updated: September 10, 2026 10:46 PM IST

പ്രതീകാത്മക ചിത്രം

പാ​ലാ: വ​ലി​യ പാ​ല​ത്തി​ല്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഫ്രീ ​ലെ​ഫ്റ്റ് സം​വി​ധാ​നം വാ​ഹ​ന​ങ്ങ​ള്‍​ക്ക് സു​ഗ​മ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

പൊ​ന്‍​കു​ന്നം ഭാ​ഗ​ത്ത് നി​ന്ന് പാ​ലാ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഫ്രീ ​ലെ​ഫ്റ്റ് വ​ഴി ഇ​ട​തു​വ​ശ​ത്തേ​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ല​ഭി​ക്കു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​യി​ല്‍ നി​ര്‍​ത്തി​യി​ടു​ന്ന​തോ​ടെ ഫ്രീ ​ലെ​ഫ്റ്റ് പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

ട്രാ​ഫി​ക് പൊലിസു​കാ​രു​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​ട്ടും ഫ്രീ ​ലെ​ഫ്റ്റ് സു​ഗ​മ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ഫ്രീ ​ലെ​ഫ്റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് വാ​ഹ​ന​ങ്ങ​ള്‍​ക്ക് യ​ഥാ​ർ​ത്ഥ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​സ​മാ​യി നി​ര്‍​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : Traffic police NattuVishasham DistrictNews

Recent News

Corehub Up