x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്പാ​ന​ദി​യി​ലേ​ക്കെ​ത്തു​ന്ന തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​രു​ന്നു

വെബ് ഡെസ്ക്
Published: September 10, 2026 11:29 PM IST | Updated: September 10, 2026 11:29 PM IST

പ്രതീകാത്മക ചിത്രം

റാ​ന്നി: റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്കു​വേ​ണ്ടി പ​ന്പാ​ന​ദി​യി​ലെ ജ​ല​സ്രോ​ത​സു​ക​ൾ​ക്കു സ​മീ​പ​മെ​ത്തു​ന്ന തോ​ടു​ക​ളി​ലെ വെ​ള്ളം മ​ലി​ന​മെ​ന്ന് പ​രാ​തി. റാ​ന്നി പ​ട്ടി​യ​റ​ക്ക​ട​വ് പ​ന്പ് ഹൗ​സി​നു സ​മീ​പം എ​ത്തി​ച്ചേ​രു​ന്ന പ്ര​ധാ​ന തോ​ട്ടി​ലെ വെ​ള്ള​ത്തി​ലാ​ണ് കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ​യ​ട​ക്കം സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി ക​ണ്ട​ത്.
കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ഗാ​ല​റി​ക​ൾ​ക്കു സ​മീ​പം തോ​ടു​ക​ൾ വ​ഴി പ​മ്പാ​ന​ദി​യി​ലെ​ത്തി ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഞെ​ട്ടി​ക്കു​ന്ന ഫ​ല​മാ​ണു​ക​ണ്ട​ത്. ന​ദി​യി​ലെ വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ റാ​ന്നി മു​ൻ പ​ഞ്ചാ​യ​ത്തം​ഗം മ​ന്ദി​രം ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി​യി​ലെ കെ​എ​ൽ 62 എ​ന്ന വാ​ട്‌​സ്ആ​പ് കൂ​ട്ടാ​യ്മ​യാ​ണ് പ​രി​ശോ​ധി​പ്പി​ച്ച​ത്.
കേ​ര​ള ജ​ല അ​ഥോ​റി​റ്റി​യു​ടെ ക്വാ​ളി ക​ൺ​ട്രോ​ൾ സ​ബ് ഡി​സ്ട്രി​ക്ട് ലാ​ബി​ലാ​ണ് വെ​ള്ളം പ​രി​ശോ​ധി​ച്ച​ത്.
ശു​ദ്ധ​ജ​ല​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ​ക​ട​ക​ര​മാ​യ ചി​ല സൂ​ച​ന​ക​ൾ ഫ​ല​ത്തി​ലു​ണ്ടെ​ന്ന് പ​റ​യു​ന്നു. പ​ന്പ് ചെ​യ്യു​ന്ന വെ​ള്ളം കു​ടി​വെ​ള്ള യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. ഇ​തി​നൊ​പ്പം തോ​ടു​ക​ളു​ടെ സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ള​വും മ​ലി​ന​പ്പെ​ടു​ന്ന​താ​യി ആ​ശ​ങ്ക​യു​ണ്ട്.
തോ​ടു​ക​ൾ വ​ഴി പ​ന്പാ​ന​ദി​യി​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന സ്ഥ​ല​ത്തി​നു താ​ഴെ​യാ​യി കു​ടി​വെ​ള​ള​ത്തി​നാ​യി വെ​ള്ളം പ​മ്പു ചെ​യ്യു​ന്ന കി​ണ​റു​ണ്ട്. ന​ദി​യി​ലെ വെ​ള്ളം ആ ​കി​ണ​റി​ലേ​ക്ക് നേ​രി​ട്ട് എ​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഈ ​കി​ണ​റി​ലെ വെ​ള്ള​മാ​ക​ട്ടെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ആ​ളു​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

Tags : Pamba River NattuVishasham DistrictNews

Recent News

Corehub Up