പ്രതീകാത്മക ചിത്രം
ചാത്തന്നൂര്‍: ചിറക്കര ഗ്രാമപ്പഞ്ചായത്തിലെ രാഷ്്ട്രീയ പോരിന് ആക്കം കൂട്ടി ബിജെപി അംഗമായ വൈസ് പ്രസിഡന്റിനെതിരേ സിപിഎമ്മിലെ രണ്ട് അംഗങ്ങളുടെ പിന്തുണയോടു കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. വൈസ്പ്രസിഡന്റ് എം. രമ്യയ്ക്കെതിരെ ഭരണത്തിലെ കെടുകാര്യസ്ഥത ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസ് പിന്തുണയില്‍ സ്വതന്ത്ര അംഗം സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കൃഷ്ണനാണ് ചിറക്കര യില്‍ പഞ്ചായത്ത് പ്രസിഡന്റ്. 12-ാം വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ പ്രമീളയാണ് അവിശ്വാസ പ്രമേയത്തിന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കു നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങള്‍ക്കു പുറമേ സിപിഎമ്മിലെ കൊച്ചാലുംമൂട് വാര്‍ഡ് അംഗം ബിന്ദു സുനില്‍, ഏറം തെക്ക് വാര്‍ഡ് അംഗം ശ്രീകുമാര്‍ എന്നിവരും പിന്തുണച്ചിട്ടുണ്ട്.
17 അംഗങ്ങള്‍ ഉള്ള ചിറക്കര ഗ്രാമപ്പഞ്ചായത്തില്‍ ബിജെപി യാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി, ബിജെപി-6, കോണ്‍ഗ്രസ്-5, എല്‍ഡിഎഫ്-5, സ്വതന്ത്രന്-ഒന്ന് എന്നതാണ് കക്ഷിനില.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ ഉല്ലാസ് കൃഷ്ണന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരുന്നു. ഉല്ലാസിനും ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കും തുല്യ വോട്ടു ലഭിച്ചതോടെ നറുക്കെടുപ്പില്‍ സ്വതന്ത്രനായ ഉല്ലാസ് കൃഷ്ണന് പ്രസിഡന്റായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന നറുക്കെടുപ്പില്‍ ബിജെപിയുടെ എം.രമ്യ വിജയിച്ചു.
ചാത്തന്നൂര്‍ നെഹ്റു ഭവനില്‍ പഞ്ചായത്ത് കോണ്‍ഗ്രസ് മെന്പര്‍മാരുടെ യോഗം കൂടിയാണ് അവിശ്വാസത്തിന് നോ ട്ടീസ് നൽകാൻ തീരുമാനം എടുത്തത്.