ബോധവത്കരണ റാലി.
ഓമശേരി: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കാലിക്കട്ട് സെന്റർ ഫോർ അഡ്വാൻസ്ഡ് മെന്റൽ ഹെൽത്ത് കെയർ ആൻഡ് സൈക്കോതെറാപ്പിയുടെയും (സിഎഎംപി) വെണപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓമശേരി ടൗണിൽ ആത്മഹത്യാ പ്രതിരോധ ബോധവത്കരണ റാലി സംഘടിപ്പിച്ചു.
റാലി സിഎഎംപി ഡയറക്ടർ ഫാ. ജോർജ് നരിവേലിൽ ഉദ്ഘാടനം ചെയ്തു. സിഎഎംപി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എ. ആര്യ, കൗൺസിലർ മരിയ ജോസഫ്, ഹോളി ഫാമിലി സ്കൂൾ പ്രധാനാധ്യാപിക സീന റോസ്, അധ്യാപകരായ സിജു കുര്യാക്കോസ്, അബ്ദുൾ റസാക്ക്, ടെനി അഗസ്റ്റിൻ, ആര്യ എന്നിവർ നേതൃത്വം നൽകി. ഓമശേരി അങ്ങാടിയിലൂടെ നടന്ന റാലിക്ക് വ്യവസായ സ്ഥാപനങ്ങളുടെയും ഓട്ടോ-ടാക്സി ജീവനക്കാരുടെയും സജീവ സഹകരണം ഉണ്ടായിരുന്നു. റാലിയുടെ സുഗമമായ നടത്തിപ്പിനായി ശിഹാബ് ഓമശേരി ട്രാഫിക് നിയന്ത്രണത്തിന് നേതൃത്വം നൽകി.