x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ക്ഡാ​മു​ക​ളി​ൽ ഷ​ട്ട​ർ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: September 11, 2026 02:12 AM IST | Updated: September 11, 2026 02:12 AM IST

ചെ​റ്റ​പ്പാ​ല​ത്ത് ചീ​ർ​പ്പി​ല്ലാ​ത്ത ചെ​ക്ഡാം.

പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ലെ ക​ട​മാ​ൻ​തോ​ട്, മു​ദ്ദ​ള്ളി​തോ​ട്, ക​ന്നാ​രം​പു​ഴ തു​ട​ങ്ങി​യ തോ​ടു​ക​ളി​ലെ ത​ട​യ​ണ​ക​ളി​ൽ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ മാ​റി​യ​തോ​ടെ ക​ടു​ത്ത ചൂ​ടി​ൽ തോ​ടു​ക​ളി​ലും മ​റ്റും ജ​ല​വി​താ​നം കു​ത്ത​നെ താ​ഴ്ന്ന അ​വ​സ്ഥ​യാ​ണ്.

ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഈ ​തോ​ടു​ക​ളി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ന്ന വെ​ള്ളം ത​ട​യ​ണ​ക​ളി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി പ​ര​മാ​വ​ധി വെ​ള്ളം സം​ഭ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ണം. ഇ​ത്ത​വ​ണ പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ല​വ​ർ​ഷം മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ല​ഭി​ച്ച​തി​ന്‍റെ പ​കു​തി പോ​ലും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കി​ണ​റു​ക​ളി​ലും മ​റ്റും ജ​ല​വി​താ​നം ഉ​യ​രാ​ത്ത​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്.

തു​ട​ർ​ച്ച​യാ​യി മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കി​ണ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ജ​ല​വി​താ​നം കു​ത്ത​നെ താ​ഴു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തോ​ടു​ക​ളി​ൽ ചെ​റു​ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ച് ഒ​ഴു​കി​പ്പോ​കു​ന്ന വെ​ള്ളം പ​ര​മാ​വ​ധി സം​ഭ​രി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്ക​ണം.

മു​ൻ​കാ​ല​ങ്ങ​ളി​ൽ മാ​ർ​ച്ച് ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു തോ​ടു​ക​ളി​ൽ ത​ട​യ​ണ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ർ​മി​ച്ചി​രു​ന്ന​ത്. ഉ​ട​ൻ ത​ട​യ​ണ നി​ർ​മി​ച്ചാ​ൽ ഇ​നി പെ​യ്യു​ന്ന മ​ഴ​വെ​ള്ളം പ​ര​മാ​വ​ധി സം​ഭ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ചെ​ക്ഡാ​മു​ക​ളി​ൽ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : check dams NattuVishasham DistrictNews

Recent News

Corehub Up