x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എം​എ, എ​എം​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം 13ന്

വെബ് ഡെസ്ക്
Published: September 11, 2026 02:55 AM IST | Updated: September 11, 2026 02:55 AM IST

പ്രതീകാത്മക ചിത്രം

​പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ), അ​ക്കാ​ഡ​മി ഓ​ഫ് മെ​ഡി​ക്ക​ൽ സ്പെ​ഷാ​ലി​റ്റീ​സ്(​എ​എം​എ​സ്) സം​സ്ഥാ​ന സ​മ്മേ​ള​നം "പെ​രി​ക്കോ​ണ്‍ 2026’ 13 ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ ഹാ​ളി​ൽ ചേ​രും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ൻ. മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ഷ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​എം. വെ​ങ്കി​ടാ​ച​ല​പ​തി, ഡോ. ​ദീ​പ അ​ഗ​സ്റ്റി​ൻ, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. ര​മേ​ഷ്, പ​ത്മ​ശ്രീ ഡോ. ​എ. മ​ർ​ത്താ​ണ്ഡ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വി​വി​ധ മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലെ നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ളും സ​മീ​പ​കാ​ല വൈ​ദ്യ​ശാ​സ്ത്ര പു​രോ​ഗ​തി​ക​ളും ച​ർ​ച്ച ചെ​യ്യും.

റോ​ബോ​ട്ടി​ക് സ​ർ​ജ​റി, അ​യോ​ർ​ട്ടി​ക് സ​ർ​ജ​റി, ഇ​ന്‍റ​ർ​വ​ൻ​ഷ​ണ​ൽ ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി, ന്യൂ​റോ​ള​ജി, ഇ​ന്‍റ​ർ​വ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി, ഓ​ങ്കോ​ള​ജി, ഒ​ബി​സി​റ്റി ആ​ൻ​ഡ് മെ​റ്റ​ബോ​ളി​ക് ഡി​സീ​സ​സ്, ഇ​ൻ​സു​ലി​ൻ തെ​റാ​പ്പി, ഒ​ബ്സ്ട്ര​ക്ടീ​വ് സ്ലീ​പ് അ​പ്നി​യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ക്കും.

Tags : State Conference NattuVishasham DistrictNews

Recent News

Corehub Up