വിളയോടി കെഎസ്ഇബി സബ്സ്റ്റേഷനുമുന്നിൽ മെഴുകുതിരി കത്തിച്ച് യുവജനതാദൾ നടത്തിയ പ്രതിഷേധം.
ചിറ്റൂർ: മുന്നറിയിപ്പില്ലാതെ വൈദ്യുതിതടസമുണ്ടായതിൽ പ്രതിഷേധിച്ച് യുവജനതാദൾ ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളയോടി കെഎസ്ഇബി സബ്സ്റ്റേഷൻ ഉപരോധിച്ചു.
ബുധനാഴ്ച രാത്രിയാണ് മെഴുകുതിരികൾ കൈയിലേന്തി പ്രവർത്തകർ സബ്സ്റ്റേഷൻ വരാന്തയിൽ മണിക്കൂറുകളോളം ഉപരോധസമരം നടത്തിയത്.
തുടർന്ന് സ്ഥലത്തെത്തിയ അസിസ്റ്റന്റ് എൻജിനിയർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമുൻപ് മുന്നറിയിപ്പ് നൽകുമെന്ന് ഉറപ്പുനൽകിയതായി പ്രവർത്തകർ പറഞ്ഞു. യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് ടി. മഹേഷ്, ജില്ലാ പ്രസിഡന്റ് ജിജീഷ്, ജാഫർ ഹുസൈൻ, പഞ്ചായത്ത് അംഗങ്ങളായ വിജീഷ് കണ്ണിക്കണ്ടത്ത്, ഷീജ എഴുത്താണി എന്നിവർ സമരത്തിനു നേതൃത്വം നൽകി.
Tags : District News Nattuvishesham Yuva Janata Dal Vilayodi KSEB substation