x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: പാ​ല​ക്കു​ഴി​യി​ൽ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ​യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: September 11, 2026 02:59 AM IST | Updated: September 11, 2026 02:59 AM IST

പാ​ല​ക്കു​ഴി​യി​ൽ ന​ട​ന്ന ഗ്രാ​മ​സ​ഭാ യോ​ഗ​ത്തി​ൽ​നി​ന്ന്.

വ​ട​ക്ക​ഞ്ചേ​രി: ഇ​എ​സ്എ ക​സ്തൂ​രി​രം​ഗ​ൻ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കു​ഴി വാ​ർ​ഡി​ന്‍റെ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭാ​യോ​ഗം സെ​ന്‍റ് തോ​മ​സ് പ​ള്ളി​ഹാ​ളി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കി​ഫ ഭാ​ര​വാ​ഹി​യാ​യ ചാ​ർ​ലി മാ​ത്യു പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ മു​ൻ​കാ​ല​സ​ർ​ക്കാ​രും ഭ​ര​ണ​സ​മി​തി​യും ഇ​എ​സ്എ​യു​ടെ പ​രി​ധി​യി​ൽ​നി​ന്ന് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഒ​ഴി​വാ​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ പ്ര​സി​ഡ​ന്‍റ് വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റെ​ൻ​സി ജോ​യ്സ്, ആ​ൻ​ഡ്രൂ​സ് വ​ട്ട​ക്കാ​നാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​തി​നെ​ട്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭാ യോ​ഗം 14ന്

​വ​ട​ക്ക​ഞ്ചേ​രി: പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ പ​തി​നെ​ട്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭാ​യോ​ഗം 14ന് ​വൈ​കീ​ട്ട് നാ​ലി​ന് വാ​ൽ​കു​ള​മ്പ് കോ​ടി​യാ​ട്ട് ആ​ർ​ക്കൈ​ഡി​ൽ ന​ട​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലീ​ലാ​മ്മ ജോ​സ​ഫ് അ​റി​യി​ച്ചു. ക​സ്തൂ​രി​രം​ഗ​ൻ ഇ​എ​സ്എ​യി​ൽ കി​ഴ​ക്ക​ഞ്ചേ​രി- ഒ​ന്ന് വി​ല്ലേ​ജി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ പ്ര​മേ​യം ഗ്രാ​മ​സ​ഭ​യി​ൽ പാ​സാ​ക്ക​ണ​മെ​ങ്കി​ൽ മൊ​ത്തം വോ​ട്ട​ർ​മാ​രു​ടെ പ​ത്തു​ശ​ത​മാ​നം അം​ഗ​ങ്ങ​ളെ​ങ്കി​ലും ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ട്.

Tags : District News Nattuvishesham Special Grama Sabha Palakkuzhi

Recent News

Corehub Up