x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂളിൽ സംയോജിത ല​ബോ​റ​ട്ട​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 11, 2026 02:56 AM IST | Updated: September 11, 2026 02:56 AM IST

സി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ സം​യോ​ജി​ത ല​ബോ​റ​ട്ട​റി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ പ​വ​ൻ​കു​മാ​ർ ഗി​രി​യ​പ്പ​ന​വ​ർ നി​ർ​വ​ഹി​ക്കു​ന്നു.

കോ​യ​മ്പ​ത്തൂ​ർ: ജി​ല്ല​യി​ലെ കോവിൽപാളയം സാ​മ​ക്കു​ളം സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സി​ആ​ർ​എ​സ് മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച സി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ സം​യോ​ജി​ത ല​ബോ​റ​ട്ട​റി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ പ​വ​ൻ​കു​മാ​ർ ഗി​രി​യ​പ്പ​ന​വ​ർ നി​ർ​വ​ഹി​ച്ചു. 1.8 കോ​ടി രൂ​പ ചെ​ല​വി​ൽ ക​മ്പ്യൂ​ട്ട​ർ, കെ​മി​സ്ട്രി, ഫി​സി​ക്സ്, ബ​യോ​ള​ജി ലാ​ബു​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ സി​ആ​ർ​എ​സ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ർ.​ആ​ർ. ബാ​ല​സു​ന്ദ​രം സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​കൃ​ഷ്ണ​പ്രി​യ, റാ​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​സു​ബ്ര​ഹ്്മ​ണ്യ​ൻ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് വി​മ​ല, സി.​ആ​ർ. സ്വാ​മി​നാ​ഥ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സി​ആ​ർ​ഐ പ​മ്പ്സി​ന്‍റെ കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags : District News Nattuvishesham laboratory building inaugurated

Recent News

Corehub Up