x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​വ​ഴി തു​റ​ന്നു​കി​ട്ടാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മ​ര​ത്തി​ന്

വെബ് ഡെസ്ക്
Published: September 11, 2026 02:52 AM IST | Updated: September 11, 2026 02:52 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ര്‍: പെ​രു​മു​ണ്ട-​അ​മ്പ​ലം മാ​ട്ട​ട - ശ​ങ്ക​ര​നാ​യ​ര്‍ റോ​ഡ് ത​ര്‍​ക്ക​ത്തി​ന് പ​രി​ഹാ​രം ഇ​നി​യും അ​ക​ലെ. പെ​രു​മു​ണ്ട ഭാ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കാ​ന്‍ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി.

ഇ.​പി. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചാ​ലി​യാ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​നി​ത​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ലു​ള്ള റോ​ഡ് അ​ട​ച്ച് ഇ​ടു​ന്ന​ത് ത​ട​യ​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സെ​ക്ര​ട്ട​റി തു​ട​ര്‍​ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ 16 ന് ​ഉ​പ​രോ​ധ സ​മ​ര​വും തു​ട​ര്‍​ന്ന് സ​ത്യാ​ഗ്ര​ഹ​വും ന​ട​ത്തു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ കോ​ട​തി​യി​ല്‍ റോ​ഡ് ഉ​ള്‍​പെ​ട്ട സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ നേ​രി​ട്ട് ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ചാ​ലി​യാ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കൂ​ടാ​തെ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ല്‍ ഉ​ള്‍​പ്പെ​ട്ട റോ​ഡാ​ണെ​ങ്കി​ലും റോ​ഡ് പ്ര​വൃ​ത്തി​ക്ക് എം​എ​ല്‍​എ ഫ​ണ്ടാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് അ​തി​നാ​ല്‍ റോ​ഡ് നി​ര്‍​മാ​ണ ചു​മ​ത​ല നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​ണ്. സ്ഥ​ല​ത്തി​ല്‍ അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ച്ച് കു​ടും​ബ​വു​മാ​യി ത​ര്‍​ക്കം ഉ​ണ്ടെ​ങ്കി​ല്‍ അ​തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ പ​രാ​തി ന​ല്‍​കേ​ണ്ട​ത് പൊ​ലി​സി​നാ​ണെ​ന്നും സെ​ക്ര​ട്ട​റി സു​നി​ത പ​റ​ഞ്ഞു.

മു​ന്‍ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്ത് റോ​ഡ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യ സെ​ക്ര​ട്ട​റി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക്ക് എ​തി​രേ സ്ഥ​ല​ത്തി​ല്‍ അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ക്കു​ന്ന കു​ടും​ബം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ലു​ള്ള റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കാ​ന്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

Tags : temple path NattuVishasham DistrictNews

Recent News

Corehub Up