ബസപകടത്തിൽ മരിച്ച ജയന്തിയുടെ കുടുംബത്തിനുള്ള സഹായധനം രമേഷ് പിഷാരടി എംഎൽഎ കൈമാറുന്നു.
നെന്മാറ: പോത്തുണ്ടി കെഎസ്ആർടിസി ബസ് തേക്കിൻതോട്ടത്തിലേക്ക് ഇടിച്ചിറങ്ങിയുണ്ടായ അപകടത്തിൽ മരിച്ച ജയന്തിയുടെ കുടുംബത്തിന് ആദ്യഗഡു സഹായധനം കൈമാറി. നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമിലെ ജീവനക്കാരിയായ മട്ടത്തുപാടി ജയന്തിയുടെ കുടുംബത്തിന് അനുവദിച്ച അഞ്ചുലക്ഷംരൂപയുടെ ആദ്യഗഡുവായ രണ്ടുലക്ഷംരൂപയാണ് കൈമാറിയത്.
രമേഷ് പിഷാരടി എംഎൽഎ തുക കൈമാറി. കെ. പ്രേമൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ, ഇൻസ്പെക്ടർ പി.എസ്. മഹേഷ്, സി. രവി തുടങ്ങിവർ സന്നിഹിതരായി.
Tags : District News Nattuvishesham Pothundi Bus Accident