x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം എ​ത്തി; ചി​റ​ങ്ങ​ര ഇ​ട​ത്താ​വ​ളം തു​റ​ന്നില്ല

വെബ്ഡെസ്ക്
Published: November 7, 2026 07:30 AM IST | Updated: November 7, 2026 07:30 AM IST

നി​ർ​മാ​ണം അ​വ​സാ​നഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​ന്ന ചി​റ​ങ്ങ​ര ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം.

കൊ​ര​ട്ടി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​ഗ​ത​മാ​യി​ട്ടും ചി​റ​ങ്ങ​ര​യി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം ഭ​ക്ത​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​യി​ല്ല. നി​ർ​മാ​ണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് നാ​ലു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി പൂ​ർ​ത്തി​യാ​കാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. 2023ൽ​ത്ത​ന്നെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് ഓ​രോ തീ​ർ​ഥാ​ട​ന​കാ​ല​ത്തും പു​തി​യ ഉ​റ​പ്പു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന​ത്.

കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ചി​റ​ങ്ങ​ര മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്ന് കൊ​ച്ചി, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​യാ​ണ് ഇ​ട​ത്താ​വ​ളം വി​ഭാ​വ​നം ചെ​യ്ത​ത്. കി​ഫ്ബി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ 12.24 കോ​ടി രൂ​പ ചെ​ല​വി​ൽ മൂ​ന്ന് നി​ല​ക​ളി​ലാ​യി 3696.37 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള കെ​ട്ടി​ടം രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. 2022 ഏ​പ്രി​ൽ 25ന് ​നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി 15 മാ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ക​രാ​ർ വ്യ​വ​സ്ഥ.

ശ​ബ​രി​മ​ല സീ​സ​ണി​ൽ മാ​ത്ര​മ​ല്ല, വ​ർ​ഷം മു​ഴു​വ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന വി​ധ​ത്തി​ൽ ഇ​ട​ത്താ​വ​ളം സ​ജ്ജ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച അ​ന്ന​ത്തെ ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്റെ പ്ര​ഖ്യാ​പ​നം. നി​യ​മ​സ​ഭ​യി​ൽ പ​ല​വ​ട്ടം സ​ബ്മി​ഷ​നു​ക​ളി​ലൂ​ടെ വി​ഷ​യം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​പ്പോ​ഴും നി​ർ​മാ​ണം അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഉ​റ​പ്പു​ക​ളൊ​ന്നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

വി​ശ്ര​മ​കേ​ന്ദ്രം, അ​ന്ന​ദാ​ന​മ​ണ്ഡ​പം, പാ​ച​ക​ശാ​ല, ഓ​ഡി​റ്റോ​റി​യം, സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക ഡോ​ർ​മി​റ്റ​റി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ, ആ​ധു​നി​ക ശു​ചി​മു​റി​ക​ൾ, ലോ​ക്ക​ർ റൂം, ​ലി​ഫ്റ്റ്, വാ​ഹ​ന പാ​ർ​ക്കി​ംഗ് സൗ​ക​ര്യം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. നാ​ഷ​ണ​ൽ ബി​ൽ​ഡിം​ഗ് ക​ൺ​സ്ട്ര​ക്‌​ഷ​ൻ കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.

കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​ധാ​ന നി​ർ​മാ​ണ​ജോ​ലി​ക​ൾ ര​ണ്ടു​വ​ർ​ഷം മു​മ്പു​ത​ന്നെ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​നു​ബ​ന്ധ ജോ​ലി​ക​ൾ ഇ​നി​യും ബാ​ക്കി​യാ​ണ്. ശൗ​ചാ​ല​യ ബ്ലോ​ക്കി​ന്‍റെ സെ​പ്റ്റി​ക് ടാ​ങ്ക് നി​ർ​മാ​ണം, ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ൽ, വൈ​ദ്യു​തി ക​ണ​ക്‌ഷ​ന്‍റെ ശേ​ഷി വ​ർ​ധി​പ്പി​ക്ക​ൽ, പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ ടൈ​ൽ വി​രി​ക്ക​ൽ, ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പാ​ത ന​വീ​ക​രി​ക്ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.

കി​ഫ്ബി​യി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട സാ​മ്പ​ത്തി​ക സ​ഹാ​യം വൈ​കു​ന്ന​തും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ന്ന​താ​യാ​ണു സൂ​ച​ന. ഇ​തി​നി​ടെ സ​ർ​ക്കാ​ർ മാ​റി​യ​തോ​ടെ കി​ഫ്ബി പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​ന​ട​പ​ടി​ക​ളി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ന​യ​മാ​റ്റ​വും അ​നി​ശ്ചി​ത​ത്വം വ​ർ​ധി​പ്പി​ക്കു​ന്നു.

ഓ​രോ തീ​ർ​ഥാ​ട​ന​കാ​ല​ത്തും ഭ​ക്ത​ർ​ക്കാ​യി ഇ​ട​ത്താ​വ​ളം തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് വീ​ണ്ടും അ​സ്ത​മി​ക്കു​ന്ന​ത്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​മ്പോ​ൾ ഭ​ക്ത​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​ശ്ര​മ - താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. നി​ർ​മാ​ണം ഇ​നി​യും നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​തെ ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഈ ​തീ​ർ​ഥാ​ട​ന​കാ​ല​ത്തു​ത​ന്നെ ഇ​ട​ത്താ​വ​ളം തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ഭ​ക്ത​ രു​ടെ ആ​വ​ശ്യം.

Tags : Sabarimala pilgrimage Nattuvishesham DistrictNews

Recent News

Corehub Up