ചെറുപുഴ സെന്റ് സെബാസ്റ്റ്യൻസ് കോൺവെന്റിന്റെ കാക്കേഞ്ചാൽ-ജോർജ് നഗർ റോഡിനോട് ചേർന്ന ചെങ്കൽ കെട്ട് കനത്തമഴയിൽ തകർന്നനിലയിൽ.
ചെറുപുഴ: മലയോരത്ത് ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ ചെറുപുഴ സെബാസ്റ്റ്യൻസ് കോൺവെന്റിന്റെ കാക്കേഞ്ചാൽ-ജോർജ് നഗർ റോഡിനോട് ചേർന്ന ചെങ്കൽ കെട്ട് തകർന്നുവീണു. കാക്കേഞ്ചാൽ-പടത്തടം റോഡിലേക്ക് പുളിക്കൽ അബ്ദുൾ റഹ്മാന്റെ ചെങ്കൽ കെട്ട് തകർന്നുവീണ് ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
ചെറുപുഴ: മലയോരത്ത് ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ ചെറുപുഴ സെബാസ്റ്റ്യൻസ് കോൺവെന്റിന്റെ കാക്കേഞ്ചാൽ-ജോർജ് നഗർ റോഡിനോട് ചേർന്ന ചെങ്കൽ കെട്ട് തകർന്നുവീണു. കാക്കേഞ്ചാൽ-പടത്തടം റോഡിലേക്ക് പുളിക്കൽ അബ്ദുൾ റഹ്മാന്റെ ചെങ്കൽ കെട്ട് തകർന്നുവീണ് ഭാഗികമായി ഗതാഗതം തടസപ്പെട്ടു. കെട്ടിനൊപ്പം മരങ്ങളും വാഴകളും റോഡിലേക്ക് വീണു. ചെറുപുഴ ബസ്സ്റ്റാൻഡിലും മേലേ ബസാറിലും വലിയ തോതിൽ വെള്ളക്കെട്ടുണ്ടായി. കാൽനട യാത്രക്കാർക്ക് ഇരുചക്രവാഹനങ്ങളും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
ചെറുപുഴ ബസ്സ്റ്റാൻ ഡിൽ ബസിൽ കയറുന്നതിനും ഇറങ്ങുന്നതിനും വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ വിഷമിച്ചു. നിലവിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കാൻ കഴിയാത്തതിനാൽ യാത്രക്കാർ കടത്തിണ്ണകളെ അഭയംപ്രാപിച്ചു.
Tags : Walls collapsed Nattuvishesham DistrictNews