16 ാമത് റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഓവറോള്‍ ചാമ്പ്യന്മാരായ തൃശൂര്‍ ഈസ്റ്റ് ഉപജില്ലയ്ക്ക് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ട്രോഫി സമ്മാനിക
ഇരിങ്ങാലക്കുട: 16ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 1353 പോയിന്റാണ് തൃശൂര്‍ ഈസ്റ്റ് ഉപജില്ല നേടിയത്. 1304 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ല രണ്ടാംസ്ഥാനത്തും 1268 പോയിന്റ്് നേടി ചാലക്കുടി ഉപജില്ല മൂന്നാമതുമെത്തി. കുന്നംകുളം 1253 പോയിന്റുമായി നാലാമതും 1236 പോയിനന്റുമായി തൃശൂര്‍ വെസ്റ്റ് അഞ്ചാമതുമെത്തി.
സ്കൂള്‍ വിഭാഗത്തില്‍ 368 പോയിന്റോടെ എല്‍എഫ്സിജിഎച്ച്എസ്എസ് മമ്മിയൂര്‍ ചാമ്പ്യന്‍പട്ടം നേടി. 350 പോയിന്റോടെ സെന്റ് ജോസഫ്സ് എച്ച്എസ്എസ് പാവറട്ടി രണ്ടാംസ്ഥാനത്തെത്തി. 341 പോയിന്റുമായി എച്ച്എസ്, ചെന്ത്രാപ്പിന്നി മൂന്നാമതും 329 പോയിന്റോടെ എച്ച്എസ്എസ് പനങ്ങാട് നാലും 327 പോയിന്റുമായി എസ്എച്ച്സിജിഎച്ച്എസ്എസ് ചാലക്കുടി അഞ്ചും സ്ഥാനങ്ങള്‍ നേടി.
സമാപനസമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു.
Tags : Revenue District School Science Festival Nattuvishesham DistrictNews