x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​മ​തി​ലി​ന്‍റെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ കാ​ട്ടാ​ന ത​ക​ർ​ത്തു

വെബ്ഡെസ്ക്
Published: November 7, 2026 06:48 AM IST | Updated: November 7, 2026 06:48 AM IST

പ​രി​പ്പു​തോ​ട് സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പം വ​നാ​തി​ർ​ത്തി​യി​ൽ ആ​ന​മ​തി​ലി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ കാ​ട്ടാ​ന ത​ക​ർ​ത്തനി​ല​യി​ൽ.

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ലെ ആ​ന​മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ണി​ത കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ കാ​ട്ടാ​ന ത​ക​ർ​ത്തു. പ​രി​പ്പു​തോ​ട് സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പ​ത്തെ വ​നാ​തി​ർ​ത്തി​യി​ൽ നി​ർ​മി​ച്ച കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളാ​ണ് കാ​ട്ടാ​ന മ​റി​ച്ചി​ട്ട​ത്.

ആ​ദ്യ ക​രാ​റു​കാ​ര​ൻ നി​ർ​മി​ച്ച നി​ര​വ​ധി തൂ​ണു​ക​ളി​ലു​ള്ള​വ​യാ​ണ് ഇ​ത്. നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ള്ള​തി​നാ​ലാ​ണ് തൂ​ണി​ക​ൾ ആ​ന​യ്ക്ക് ത​ക​ർ​ക്കാ​നാ​യ​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. ഈ ​ക​രാ​റു​കാ​ര​ൻ പി​ന്നീ​ട് ക​രാ​ർ ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ നി​ല​വി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.

അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് ആ​ന​മ​തി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്ന് തു​ട​ക്കം മു​ത​ലേ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തു ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ആ​റ​ളം ഫാ​മി​നെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ണി​യു​ന്ന ആ​ന​മ​തി​ൽ എ​ത്ര​ത്തോ​ളം സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു.
ആ​ദ്യ​ക​രാ​റു​കാ​ര​ൻ പ​ണി കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ ആ​ന​ക​ൾ ത​ക​ർ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം, തൂ​ണു​ക​ളു​ടെ ബ​ല​ക്ഷ​മ​ത, നി​ർ​മാ​ണ​രീ​തി, കോ​ൺ​ക്രീ​റ്റ് ബീ​മു​ക​ളു​ടെ ഉ​റ​പ്പ് എ​ന്നി​വ ഉ​ൾ​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Tags : Wild elephants destroyed the food. Nattuvishesham DistrictNews

Recent News

Corehub Up