x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം പു​ല​ർ​ത്തേ​ണ്ട​വ​ർ: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ്ഡെസ്ക്
Published: November 7, 2026 05:51 AM IST | Updated: November 7, 2026 05:51 AM IST

മ​ണീ​ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് സ​മീ​പം.

പി​റ​വം: അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത്വം പു​ല​ർ​ത്തേ​ണ്ട​വ​രാ​ണെ​ന്നും വ​ർ​ത്ത​മാ​ന കാ​ല​ത്ത് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ​ങ്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും വ​നി​താ-​ശി​ശു​ക്ഷേ​മ വി​ക​സ​ന മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ.
മ​ണീ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച 107ാം ന​മ്പ​ർ സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഒ​രു കു​ഞ്ഞി​ന്‍റെ ജ​ന​നം മു​ത​ൽ മു​ന്നോ​ട്ടു​ള്ള ജീ​വി​തം അ​മ്മ​യു​ടെ മാ​ത്ര​മ​ല്ല, സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത്വം കൂ​ടി​യാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ മാ​തൃ​ശി​ശു ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ​രി​പോ​ഷി​പ്പി​ക്ക​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്വ​ന്ത​മാ​യി കെ​ട്ടി​ട​മി​ല്ലാ​ത്ത ആ​റാം വാ​ർ​ഡി​ൽ അ​ങ്ക​ണ​വാ​ടി നി​ർ​മി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ കാ​പ്പും​കു​ഴി​യി​ൽ കെ. ​എ​സ്. പ്ര​സാ​ദി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
മു​ള​ന്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ സോ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ണീ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ബി​ജു , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബി​നി ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി കെ. ​പൗ​ലോ​സ്, മ​ണീ​ട് ഗ്രാമ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : A newly completed smart Anganwadi in the sixth ward of Maneed Panchayat. Nattuvishesham DistrictNews

Recent News

Corehub Up