x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​ശേ​ഷി​പ്പു​ക​ള്‍ ക​ണ്ടെ​ത്തി

വെബ്ഡെസ്ക്
Published: November 7, 2026 06:04 AM IST | Updated: November 7, 2026 06:04 AM IST

ക​ട​ലാ​ടി​പ്പാ​റ​യി​ല്‍ ക​ണ്ടെ​ത്തി​യ ശി​ലാ​ചി​ത്ര​ങ്ങ​ള്‍.

നീ​ലേ​ശ്വ​രം: ക​ട​ലാ​ടി​പ്പാ​റ​യി​ല്‍ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​ര്‍​ഷം മു​മ്പ് അ​ധി​വ​സി​ച്ചി​രു​ന്ന മ​നു​ഷ്യ​രു​ടെ സം​സ്‌​കാ​ര​ത്തി​ന്‍റെ തെ​ളി​വു​ക​ളെ​ന്ന് ക​രു​തു​ന്ന ശി​ലാ​ചി​ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി. പ്രാ​ദേ​ശി​ക പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ​സ​തീ​ശ്‍ കാ​ളി​യാ​നം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ക​രി​മ്പാ​റ​യി​ല്‍ കൊ​ത്തി​യു​ണ്ടാ​ക്കി​യ ഇ​രു​പ​തോ​ളം ശി​ലാ​ചി​ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ച​രി​ത്ര ഗ​വേ​ഷ​ക​നും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌റു കോ​ള​ജ് ച​രി​ത്രാ​ധ്യാ​പ​ക​നു​മാ​യ ഡോ.​ ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് ക​രി​മ്പാ​റ​ക​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന അ​ട​യാ​ള​ങ്ങ​ള്‍ മ​ഹാ ശി​ലാ കാ​ല​ഘ​ട്ട​ത്തി​ലോ അ​തി​നു മു​മ്പോ ജീ​വി​ച്ചി​രു​ന്ന മ​നു​ഷ്യ​രു​ടെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ളാ​കാ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഹാ​രാ​ഷ്‌ട്രയി​ലെ ര​ത്‌​ന​ഗി​രി മു​ത​ല്‍ വ​യ​നാ​ട് വ​രെ പാ​റ​ക​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ശി​ലാ ചി​ത്ര​ങ്ങ​ളു​മാ​യി സാ​മ്യ​ത​യു​ള്ള​താ​ണ് ക​ട​ലാ​ടി​പ്പാ​റ​യി​ല്‍ കാ​ണ​പ്പെ​ടു​ന്ന ക​രി​മ്പാ​റ​യി​ല്‍ കൊ​ത്തി​യെ​ടു​ത്ത രൂ​പ​ങ്ങ​ളും. ക​ല്‍​പാ​ദ​ങ്ങ​ളു​ടെ വ​ലി​യ ര​ണ്ടു രൂ​പ​ങ്ങ​ളും ചെ​റി​യ നാ​ലു രൂ​പ​ങ്ങ​ളും കൊ​ത്തി​യു​ണ്ടാ​ക്കി​യ 14 ചെ​റി​യ കു​ഴി​ക​ളു​മാ​ണ് ക​ട​ലാ​ടി​പ്പാ​റ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ​ള്ള​ത്തി​ന്‍റെ ക​ര​യി​ലാ​യാ​ണ് ശി​ലാ​ചി​ത്ര​ങ്ങ​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ചീ​മേ​നി അ​രി​യി​ട്ട​പാ​റ, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്ക​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ആ​മ​ക്കു​ളം, ബ​ങ്ക​ളം, നീ​ലേ​ശ്വ​രം ആ​ലി​ന്‍​കീ​ഴി​ല്‍, മു​ളി​യാ​ര്‍, മ​ടി​ക്ൈ ഉ​മി​ച്ചി, മ​ടി​ക്കൈ വ​ലി​യ​പാ​റ, ബാ​നം, കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് നി​ര​വ​ധി ശി​ലാ​ചി​ത്ര​ങ്ങ​ള്‍ മു​മ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags : Rock carvings discovered Nattuvishesham DistrictNews

Recent News

Corehub Up