x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി പു​ഴ​ത്ത​ടം അ​തി​രൂ​ക്ഷ ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക്

വെബ്ഡെസ്ക്
Published: November 7, 2026 07:33 AM IST | Updated: November 7, 2026 07:33 AM IST

ചാ​ല​ക്കു​ടി: പ​റ​മ്പി​ക്കു​ളം ആ​ളി​യാ​ർ ക​രാ​ർ പ്ര​കാ​രം കേ​ര​ള ഷോ​ള​യാ​റി​ൽ ല​ഭി​ക്കേ​ണ്ട ജ​ല​വി​ഹി​ത​ത്തി​ൽ വ​ലി​യ കു​റ​വ് വ​ന്നി​ട്ടു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​ത്ത​ടം അ​തി​രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് ചാ​ല​ക്കു​ടി റി​വ​ർ പ്രൊ​ട്ട​ക്‌ഷ​ൻ ഫോ​റം ചൂ​ണ്ടി​ക്കാ​ട്ടി. പി​എ​പി ക​രാ​ർ പ്ര​കാ​രം കേ​ര​ള ഷോ​ള​യാ​റി​ൽ ഒ​രു വ​ർ​ഷം 348 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ ജ​ല​മാ​ണ് ല​ഭി ക്കേ​ണ്ട​ത്. ജൂ​ലൈ ഒ​ന്നി​നും ജ​നു​വ​രി 31നും ​ഇ​ട​യി​ലാ​ണ് ഈ ​ജ​ലം ല​ഭി​ക്കേണ്ട​ത്. ന​ട​പ്പു​വ​ർ​ഷം പ​ക്ഷേ ജൂ​ലൈ ഒ​ന്നു മു​ത​ൽ ന​വം​ബ​ർ നാ​ലു​വ​രെ 55 ശ​ത​മാ​നം ജ​ലം മാ​ത്ര​മേ ല​ഭി​ച്ചി​ട്ടു​ള്ളൂ. നി​ല​വി​ൽ ജ​ല​സം​ഭ​ര​ണി​യി​ലു​ള്ള 130 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ ജ​ല​വും ജൂ​ലൈ ഒ​ന്നു മു​ത​ൽ ന​വം​ബ​ർ നാ​ലു​വ​രെ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ 60 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ ജ​ല​വും ഉ​ൾ​പ്പെ​ടെ ആ​കെ 190 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ.

ത​മി​ഴ്നാ​ട് ഷോ​ള​യാ​ർ റി​സ​ർ​വോ​യ​റി​ൽ നി​ല​വി​ൽ കേ​വ​ലം 35 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ ജ​ല​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ എ​ന്ന​തി​നാ​ൽ കേ​ര​ള​ത്തി​ന് ല​ഭി​ക്കേ ണ്ട 158 ​ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ ജ​ല​ത്തി​ന്‍റെ പ​കു​തി​യെ​ങ്കി​ലും ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ത​ന്നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
പിഎപി ​ക​രാ​ർ പ്ര​കാ​രം ഷോ​ള​യാ​റി​ൽ കേ​ര​ള​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട ജ​ലം ല​ഭ്യ​മാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പ​റ​മ്പി​ക്കു​ള​ത്തേ​ക്ക് വെ​ള്ളം തി​രി​ച്ചു​കൊ​ണ്ടു പോ​കാ​ൻ അ​വ​കാ​ശ​മു​ള്ളൂ. എ​ന്നാ​ൽ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി ഇ​തി​ന​കം‌​ത​ന്നെ ത​മി​ഴ്നാ​ട് ഏ​റെ വെ​ള്ളം കൊ​ണ്ടു​പോ​യി ക​ഴി​ഞ്ഞു. ത​മി​ഴ്നാ​ട് ഷോ​ള​യാ​ർ റി​സ​ർ​വോ​യ​റി​ൽ ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന വെ​ള്ള​വും നീ​രാ​റി​ൽ​നി​ന്ന് തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ത് ഉ​ൾ​പ്പെ​ടെ ഇ​നി അ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന മു​ഴു​വ​ൻ വെ​ള്ള​വും കേ​ര​ള ഷോ​ള​യാ​റി​ലേ​ക്ക് തു​റ​ന്നു വി​ടു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ ​ക്കൊ​ള്ള​ണം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട മ​റ്റു മ​ന്ത്രി​മാ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും നി​വേ​ദ​നം ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. വ​രാ​നി​രി​ക്കു​ന്ന വ​ര​ൾ​ച്ച​യെ നേ​രി​ടു​വാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Severe Water Scarcity Nattuvishesham DistrictNews

Recent News

Corehub Up