പരപ്പ സെന്റ് ജോസഫ് പള്ളിയിൽ നടന്ന ജീവധാര രക്തദാന ക്യാമ്പിൽ ഫാ. അനീഷ് ചക്കിട്ടമുറിയിൽ പ്രസംഗിക്കുന്നു.
ആലക്കോട്: ചെറുപുഷ്പ മിഷൻ ലീഗ് തലശേരി അതിരൂപതയുടെയും പരപ്പ ശാഖയുടെയും നേതൃത്വത്തിൽ തലശേരി ജോസ്ഗിരി ആശുപത്രിയുടെ സഹകരണത്തോടെ ജീവധാര രക്തദാന ക്യാമ്പ് നടത്തി. പരപ്പ സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് അതിരൂപത പ്രസിഡന്റ് സുനിൽ ചെന്നിക്കര അധ്യക്ഷത വഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ ആമുഖ സന്ദേശം നൽകി. പരപ്പ സെന്റ് ജോസഫ് പള്ളി വികാരി ഫാ. അനീഷ് ചക്കിട്ടമുറിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. ജോസ്ഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ലിയ ടോം കളത്തിപ്പറമ്പിൽ, ഡോ. സിസ്റ്റർ സീലിയ കല്ലിടുക്കിൽ, സിസ്റ്റർ അനറ്റ് ഇളയച്ചാനിക്കൽ, സിസ്റ്റർ ആൻമേരി തുരുത്തിപ്പള്ളിൽ, സിസ്റ്റർ ലിനോ കാരക്കാട്ട്, സോന, ജിസിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags : District News Nattuvishesham Jeevadhara blood donation camp