Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeevadhara

Kannur

ജീ​വ​ധാ​ര ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ആ​ല​ക്കോ​ട്: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ​യും പ​ര​പ്പ ശാ​ഖ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ത​ല​ശേ​രി ജോ​സ്ഗി​രി ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജീ​വ​ധാ​ര ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. പ​ര​പ്പ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പ് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഷ​ൻ ലീ​ഗ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചെ​ന്നി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. പ​ര​പ്പ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​അ​നീ​ഷ് ച​ക്കി​ട്ട​മു​റി​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ്ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ലി​യ ടോം ​ക​ള​ത്തി​പ്പ​റ​മ്പി​ൽ, ഡോ. ​സി​സ്റ്റ​ർ സീ​ലി​യ ക​ല്ലി​ടു​ക്കി​ൽ, സി​സ്റ്റ​ർ അ​ന​റ്റ് ഇ​ള​യ​ച്ചാ​നി​ക്ക​ൽ, സി​സ്റ്റ​ർ ആ​ൻ​മേ​രി തു​രു​ത്തി​പ്പ​ള്ളി​ൽ, സി​സ്റ്റ​ർ ലി​നോ കാ​ര​ക്കാ​ട്ട്, സോ​ന, ജി​സി​യ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up