നെയ്യാറ്റിന്‍കര: സാന്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വൃക്കരോഗികൾക്ക് സാന്ത്വനമേകുന്ന "ജീവധാര' സൗജന്യ ഡയാലിസിസ് പദ്ധതിക്ക് നിംസ് മെഡിസിറ്റിയിൽ തുടക്കമായി. ഉമ്മൻചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്, സ്മൂത്ത് ഇന്റർനാഷണൽ, നിംസ് മെഡിസിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
നിംസ് മെഡിസിറ്റിയിൽ ചേര്‍ന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം മറിയാമ്മ ഉമ്മൻ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമണ്‍, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എല്‍. നിഖില, നിംസ് എംഡി എം.എസ്. ഫൈസല്ഖാന്, ഡോ. മഞ്ജു തന്പി, പുഷ്പം സൈമണ്‍, അഡ്വ. കെ. വിനോദ് സെന്‍, ശിവകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags : nattu vishesham Jeevadhara NIMS Medicity