x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​മ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യെ​ന്ന് സം​ശ​യം

വെബ് ഡെസ്ക്
Published: September 11, 2026 02:11 AM IST | Updated: September 11, 2026 02:11 AM IST

ചാ​ത്ത​മ​ല​ഭാ​ഗ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ള​ള​താ​യി സം​ശ​യി​ക്കു​ന്ന സ്ഥ​ലം ജോ​സ് പ​ര​ത്ത​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

കു​ടി​യാ​ന്മ​ല: ഏ​രു​വേ​ശി ഗ്രാ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ചാ​ത്ത​മ​ല​ഭാ​ഗ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ള​ള​താ​യി സം​ശ​യ​മു​യ​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ പ്ര​ദേ​ശ​ത്തെ കോ​ട്ടി​യി​ൽ വി​നോ​ദി​ന്‍റെ ര​ണ്ട് വ​യ​സു​ള്ള ആ​ടി​നെ ക​ടി​ച്ചു​കൊ​ന്ന് പ​കു​തി​യോ​ളം ഭ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​ധി​നി​ധി​ക​ൾ, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ഇ​ന്നു​ത​ന്നെ ഈ ​ഭാ​ഗ​ത്ത് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ശ്രീ​ധ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മേ​രി ഫ്രാ​ൻ​സീ​സ്, ഒ​ന്നാം വാ​ർ​ഡ് മെം​ബ​ർ നി​ഷാ സോ​ജ​ൻ, ബീ​റ്റ് ഫോ​റ​സ്റ്റ്‌ ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​ച്ച്. ഷ​മീ​ന, നി​കേ​ഷ് വെ​മ്പി​രി​ഞ്ഞ​ൻ, കെ. ​അ​രു​ൺ, പി.​എ​സ്. ഷൈ​നി​ഷ്, വാ​ച്ച​ർ സാ​ബു, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : District News Nattuvishesham Leopard Chathamala

Recent News

Corehub Up