x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ത്രി​യു​ടെ മ​റ​വി​ൽ മാ​ലി​ന്യം ത​ള്ള​ൽ: മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​ൻ​ വ​യ്യ

വെബ് ഡെസ്ക്
Published: September 11, 2026 01:20 AM IST | Updated: September 11, 2026 01:20 AM IST

വ​ഴി​യ​രി​കി​ൽ ത​ള്ളി​യ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ ചാ​ക്ക് കെ​ട്ട്

ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട്, പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മി​ത്ര​മ​ഠം – പാ​ല​ച്ചു​വ​ട് റോ​ഡി​ൽ മൂ​ക്ക് പൊ​ത്താ​തെ പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്നു. ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ൽ നി​ന്നു​ള്ള മു​ടി ചാ​ക്കു​ക​ളി​ലാ​ക്കി​യ​തും കോ​ഴി-​ഇ​റ​ച്ചി അ​വ​ശി​ഷ്ട​ങ്ങ​ളും മ​ദ്യ​ക്കു​പ്പി​ക​ളു​മാ​ണ് റോ​ഡ​രി​കി​ലും ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ങ്ങ​ളി​ലു​മാ​യി ത​ള്ളു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് 86-കാ​ര​നാ​യ മ​ത്ത​ൻ​കു​ട്ടി​ച്ച​ന്‍റെ കൃ​ഷി​യി​ട​ത്തി​ലും അ​തി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. സ്വാ​മി വി​വേ​കാ​ന​ന്ദ സ്കൂ​ൾ, പു​ലി​യൂ​ർ ഹൈ​സ്കൂ​ൾ, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കെ​എം​സി ആ​ശു​പ​ത്രി, പ​രു​മ​ല ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും യാ​ത്ര ചെ​യ്യു​ന്ന പ്ര​ധാ​ന വ​ഴി​യാ​ണി​ത്.

റോ​ഡി​ലേ​ക്ക് ത​ള്ളു​ന്ന കോ​ഴി​യി​റ​ച്ചി അ​വ​ശി​ഷ്ട​ങ്ങ​ൾ തെ​രു​വു​നാ​യ്ക്ക​ൾ വ​ലി​ച്ചി​ഴ​ക്കു​ന്ന​ത് മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​റു​ക​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​മെ​ത്തു​ന്ന സം​ഘ​ങ്ങ​ളാ​ണ് മ​ലി​നീ​ക​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പൊ​ലി​സി​ലും ആ​യൂ​ഷ് മ​ന്ദി​രി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കും പ​രാ​തി ന​ല്കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മി​ല്ല​ന്നാ​ണ് പാ​ണ്ട​നാ​ട് പ​ത്താം വാ​ർ​ഡ് മെം​ബ​ർ ടി.​ഡി. മോ​ഹ​ന​നും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.

പൊ​ലി​സ് പെ​ട്രോ​ളിം​ഗ് ഉ​ണ്ടെ​ങ്കി​ലും ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ് ത​ല​ത്തി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ജാ​ഗ്ര​താ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട​ന്നും മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കൈ​യ്യോ​ടെ പി​ടി​കൂ​ടി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മെ​മ്പ​ർ പ​റ​ഞ്ഞു

 

മി​ത്ര​മ​ഠം-പാ​ല​ച്ചു​വ​ട് റോ​ഡി​ലാ​ണ് ഞാ​ൻ താ​മ​സി​ക്കു​ന്ന​ത് ഈ ​റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഒ​ന്ന​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ആ​ൾ​ക്കാ​ർ വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ക​യാ​ണ്. കു​പ്പി​ക​ൾ, കോ​ഴി​യി​റ​ച്ചി വേ​സ്റ്റു​ക​ൾ, അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ, ര​ണ്ടു​ദി​വ​സം മു​ൻ​പ് അ​ഞ്ചോ​ളം ചാ​ക്ക് മു​ടി​യാ​ണ് ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​രു ചാ​ക്ക് വേ​സ്റ്റ് അ​പ്പു​റ​ത്ത് ഇ​ട്ടി​ട്ടു​ണ്ട്. രാ​ത്രി​സ​മ​യ​ത്ത് ന​മ്മ​ൾ ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ന്ന നി​മി​ഷ​ങ്ങ​ൾ നോ​ക്കി​യാ​ണ് ഇ​വ​ർ മാ​ലി​ന്യം എ​റി​യു​ന്ന​ത്.

ഈ ​വ​ഴി​യാ​ണ് പാ​ല​ച്ചു​വ​ട് ഭാ​ഗ​ത്തു​ള്ള പ​ള്ളി​യി​ലേ​ക്കും ഓ​ഫീ​സു​ക​ളി​ലേ​ക്കും ആ​ളു​ക​ൾ പോ​കു​ന്ന​ത്. മി​ത്ര​മ​ഠം ഭാ​ഗ​ത്ത് സ്കൂ​ളു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും പ​ള്ളി ക​ളു​മൊ​ക്കെ​യു​ണ്ട് കൂ​ടാ​തെ കെ​എം​സി ആ​ശു​പ​ത്രി, പ​രു​മ​ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ധാ​രാ​ളം ആ​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന വ​ഴി കൂ​ടി​യാ​ണി​ത്.

ഇ​വി​ടെ ആ​ളു​ക​ൾ ത​ള്ളു​ന്ന കോ​ഴി അ​വ​ശി​ഷ്ട​ങ്ങ​ൾ പ​ട്ടി​ക​ൾ വ​ലി​ച്ച് റോ​ഡി​ലേ​ക്ക് ഇ​ടു​ന്ന​തി​നാ​ൽ രാ​ത്രി​യി​ൽ സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​വ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. സ്കൂ​ട്ട​ർ അ​പ​ട​ക​ങ്ങ​ളി​ൽ​പെ​ടു​ന്ന​ത് ഇ​വി​ടെ നി​ത്യ സം​ഭ​വ​മാ​ണ്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​മാ​ണ്.
ജോ​ർ​ജ് കു​ട്ടി, (പ്ര​ദേ​ശ​വാ​സി)

പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ടി​യ​ൽ​പ​ടി ഭാ​ഗ​ത്ത് നി​ത്യേ​ന രാ​ത്രി​യു​ടെ മ​റ​വി​ൽ ആ​ളു​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ ഈ ​റോ​ഡി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ക പ​തി​വാ​ണ്. രാ​ത്രി​യു​ടെ മ​റ​വി​ൽ ഇ​ത് ചെ​യ്യു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​ന് വേ​ണ്ടി ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ച് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി പൊ​ലി​സ് സ്റ്റേ​ഷ​ൻ, ഹെ​ൽ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ല​ത​വ​ണ കൊ​ടു​ത്തി​ട്ടു​ണ്ട​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

ടി.​ഡി. മോ​ഹ​ന​ൻ (പാ​ണ്ട​നാ​ട് പ​ത്താം വാ​ർ​ഡ് മെം​ബ​ർ)

എ​ന്‍റെ വാ​ർ​ഡാ​ണി​ത്. ഇ​വി​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം കൊ​ണ്ട് ഇ​ടു​ന്ന​ത് കു​റെ നാ​ളു​ക​ളാ​യി​ട്ട് തു​ട​ങ്ങി​യ​താ​ണ്. റോ​ഡി​ലൂ​ടെ ന​ട്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്ക​രു​ത് എ​ന്ന്പ​റ​ഞ്ഞ് ഒ​രു ബോ​ർ​ഡ് വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​തും വ​ലി​ച്ചു​കീ​റി ക​ള​ഞ്ഞു.

അ​മ്പ​ളി ഷാ​ജി
(ആ​ശ വ​ർ​ക്ക​ർ പാ​ണ്ട​നാ​ട്
ആ​യു​ഷ്മാ​ൻ ആ​രോ​ഗ്യ മ​ന്ദി​ർ )

Tags : Local News Nattuvishesham Dumping waste

Recent News

Corehub Up