x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഗ്രാ​ന്‍റു​ക​ള്‍ മു​ട​ങ്ങു​ന്നു; സ​ര്‍​ക്കാ​രി​ല്‍ ക​ണ്ണും​ന​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍

വെബ് ഡെസ്ക്
Published: September 11, 2026 01:25 AM IST | Updated: September 11, 2026 01:25 AM IST

പ്രതീകാത്മക ചിത്രം

എ​ട​ത്വ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ മൂ​ലം പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ഗ്രാ​ന്‍റു​ക​ള്‍ മു​ട​ങ്ങു​ന്നു. കേ​ന്ദ്രം വി​ഹി​തം ന​ൽ​കാ​തി​രി​ക്കു​ന്ന​തും സം​സ്ഥാ​നം സാ​മ്പ​ത്തി​ക ഞെ​രു​ക്കം മൂ​ലം ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തു​മാ​ണ് പ്ര​തി​സ​ന്ധി.

2020-21 സാ​മ്പ​ത്തി​ക വ​ര്‍​ഷം മു​ത​ലാ​ണ് ഗ്രാ​ന്‍റു​ക​ള്‍ മു​ട​ങ്ങി​യ​ത്. 2024-25 കാ​ല​ഘ​ട്ട​ത്തി​ല്‍ പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഗ്രാ​ന്‍റും പൂ​ര്‍​ണ​മാ​യി നി​ല​ച്ചി​രു​ന്നു.2023-25 കാ​ല​യ​ള​വി​ലെ 25.43 കോ​ടി​യു​ടെ ഗ്രാ​ന്‍റാ​ണ് കേ​ന്ദ്രം ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ​മാ​ന അ​വ​സ്ഥ​യാ​ണ്. കേ​ന്ദ്ര പ​ദ്ധ​തി​യാ​യ പോ​സ്റ്റ് മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പി​ന്‍റെ 60 ശ​ത​മാ​നം കേ​ന്ദ്ര​വും 40 ശ​ത​മാ​നം സം​സ്ഥാ​ന​വു​മാ​ണ് വ​ഹി​ച്ചി​രു​ന്ന​ത്. 2.50 ല​ക്ഷ​ത്തി​ന് താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഗ്രാ​ന്‍റ് സം​സ്ഥാ​നം നേ​രി​ട്ടാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി വി​ത​ര​ണം പൂ​ര്‍​ണ​മാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.പോ​സ്റ്റ് മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് പു​റ​മേ ഹോ​സ്റ്റ​ല്‍ ഫീ​സ്, ട്യൂ​ഷ​ന്‍ ഫീ​സ്, ദി​വ​സ ചി​ല​വ്, സ്‌​പെ​ഷ്യ​ല്‍ ഇ​ന്‍​സ​ന്‍റീ​വ്, വി​ദേ​ശ പ​ഠ​ന സ്‌​കോ​ള​ര്‍​ഷി​പ്പ്, അ​യ്യ​ങ്കാ​ളി ടാ​ല​ന്‍റ് സ്‌​കോ​ള​ര്‍​ഷി​പ്പ് തു​ട​ങ്ങി​യ​വ​യും മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണ്.
സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന പ്രീ ​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പ് മാ​ത്ര​മാ​ണ് കു​ട്ടി​ക​ളു​ടെ കൈ​ക​ളി​ല്‍ കൃ​ത്യ​മാ​യി എ​ത്തു​ന്ന​ത്.പ​ബ്ലി​ക് ഫി​നാ​ന്‍​സ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം (പി​എ​ഫ്എം​എ​സ്) നി​ല​വി​ല്‍ വ​ന്ന​തി​ന് ശേ​ഷ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഗ്രാ​ന്‍റ് മു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. പി​എ​ഫ്എം​എ​സ് നി​ല​വി​ല്‍ വ​ന്ന​ശേ​ഷം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കു​ട്ടി​ക​ളു​ടെ അ​കൗ​ണ്ടി​ല്‍ പ​ണം നേ​രി​ട്ട് നി​ക്ഷേ​പി​ക്കു​ക​യണ്.

പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ രേ​ഖ​ക​ളി​ൽ തെ​റ്റ് വ​ന്നാ​ലും ഗ്രാ​ന്‍റ് മു​ട​ങ്ങും.  നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 4,423 എ​സ്‌​സി, എ​സ്ടി കു​ട്ടി​ക​ളു​ടെ ഗ്രാ​ന്‍റാ​ണ് ഇ​ത്ത​ര​ത്തി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍റ് കു​ടി​ശി​ഖ.

Tags : Local News Nattuvishesham Grants Scheduled Caste students

Recent News

Corehub Up