x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​ച്ചി​റ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചു

വെബ് ഡെസ്ക്
Published: September 11, 2026 01:26 AM IST | Updated: September 11, 2026 01:26 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ കു​റ്റി​ച്ചി​റ വാ​ര്‍​ഡി​ല്‍ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി ടി.​ടി.​ജം​ഷീ​ന മ​ത്സ​രി​ക്കും. ഐ​എ​ന്‍​എ​ല്‍ പ്ര​വ​ര്‍​ത്ത​ക​യാ​യ ജം​ഷീ​ന​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം ഇ​ന്ന​ലെ​യാ​ണ് നേ​താ​ക്ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മു​സ്ലിം ലീ​ഗി​ലെ ഫ​ര്‍​സീ​ന അ​റ​യ്ക്ക​ലാ​ണ് മ​ല്‍​സ​ര​രം​ഗ​ത്തു​ള്ള​ത്. ഫ​ര്‍​സീ​ന ഇ​ന്ന​ലെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. കു​റ്റി​ച്ചി​റ മു​ന്‍ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന മു​സ്ലിം ലീ​ഗി​ലെ ഫാ​ത്തി​മ ത​ഹ്ലി​യ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പേ​രാ​മ്പ്ര​യി​ല്‍ നി​ന്നും മ​ല്‍​സ​രി​ച്ച് എം​എ​ല്‍​എ ആ​യ​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. 28നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

Tags : By-election NattuVishasham DistrictNews

Recent News

Corehub Up