പ്രതീകാത്മക ചിത്രം
വടകര: വടകര-മാഹി കനാലിന്റെ പ്രവൃത്തിക്കായി കല്ലേരിയിലെ വര്‍ക്ക് സൈറ്റില്‍ സൂക്ഷിച്ച ബാര്‍ജ് മോഷ്ടിച്ച് വിറ്റെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആന്ധ്ര തുക്കലര കൃഷ്ണ മൊഴി വിട്ടുവില് ഭണ്ഡാരി രാജുവിനെയാണ് വടകര പൊലിസ് അറസ്റ്റ് ചെയ്തത്.
കനാല്‍ പ്രവൃത്തിയുടെ കരാറുകാരന് കൊച്ചി പാലാരിവട്ടം സ്വദേശി ജി. ബാലകൃഷ്ണന് നായര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. കൂട്ടു പ്രതികളായ മൂന്ന് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്.
അറസ്റ്റിലായ പ്രതി കരാറുകാരന്റെ ഉടമസ്ഥതയിലുള്ള എക്സ്കവേറ്ററിന്റെ മുന്‍ ഓപ്പറേറ്ററാണ്. വലിയ എക്സ്കവേറ്റര്‍ കയറ്റി കനാലില്‍ പ്രവര്‍ത്തിക്കുന്നതിനാണ് ബാര്‍ജ് ഉപയോഗിക്കുന്നത്.
30 ലക്ഷം രൂപ വിലവരുന്ന രണ്ട് ബാര്‍ജുകളാണ് ഇവിടെ നിന്ന് മോഷ്ടിച്ചത്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അനധികൃത മണൽ കടത്ത്: ഡ്രൈവർ പിടിയിൽ
കോഴിക്കോട്: അനധികൃതമായി പുഴമണൽ കടത്തികൊണ്ടുപോകുകയായിരുന്ന ടിപ്പർ ലോറി പിടികൂടി. ടിപ്പർ ഡ്രൈവർ രാമനാട്ടുകര കോടാമ്പുഴ സ്വദേശി പൊറ്റമ്മൽ വീട്ടിൽ അബ്ദുൾ ജലീൽ (40) നെ പൊലിസ് അറസ്റ്റ് ചെയ്തു.
നല്ലളം പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവെ കൊടിനാട്ട് മുക്ക് ഭാഗത്ത് നിന്നും കുന്നത്ത് പാലം ഭാഗത്തേക്ക് അനധികൃതമായി പുഴ മണൽ കടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുന്നത്ത് പാലത്ത് നിന്ന് പ്രതി പിടിലായത്.
വാഹനം നിർത്താതെ പോയതിനെ തുടർന്ന് പൊലിസ് തടഞ്ഞ് നിർത്തിയാണ് ലോറി പിടികൂടിയത്.
പ്രതി ഇതിന് മുൻപും പല തവണ ചാലിയാർ പുഴയിൽ നിന്ന് അനധികൃതമായി പുഴ മണൽ കടത്തിയതിന് പിടിയിലായിട്ടുണ്ട്.
നല്ലളം പൊലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് ഫൈറൂസ്, സിവില്‍ പൊലിസ് ഓഫീസര്‍ അനീഷ്, ഹോംഗാർഡ് ഷാനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സദാചാര പൊലിസ് ചമഞ്ഞ് അക്രമം
നാദാപുരം: സദാചാര പൊലിസ് ചമഞ്ഞ് യുവാവിനും, യുവതിക്കും നേരെ അക്രമം. അഞ്ച് പേർക്കെതിരേ നാദാപുരം പൊലിസ് കേസെടുത്തു.
ഷഹാം, അർഷാദ്, ഷമീർ, മുജീബ് ഉൾപ്പെടെ കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരേയുമാണ് കേസെടുത്തത്. ഞായറാഴ്ച്ച രാത്രി കുമ്മങ്കോട് അഹമ്മദ് മുക്കിലാണ് കേസിന് ആസ്പദമായ സംഭവം. മുടവന്തേരി സ്വദേശി ചെമ്പന്റവിട മുഹമ്മദ് മുബാറക്ക് (25) നും പ്രതിശ്രുത വധുവിനും നേരെയാണ് അക്രമം ഉണ്ടായത്.
മുബാറക്കിനെയും, യുവതിയെയും പ്രതികൾ തടഞ്ഞ് വച്ച് ഭീഷണിപ്പെടുത്തുകയും, മുബാറക്കിനെ മുഖത്തും മറ്റും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
Tags : arrested NattuVishasham DistrictNews