x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​നം: ജ​ന​വാ​സ മേ​ഖ​ല പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കണം:ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: September 11, 2026 02:10 AM IST | Updated: September 11, 2026 02:10 AM IST

ഫാ.​ തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ ക​ർ​ഷ​ക​നെ പൊ​ന്നാ​ട അ​ണി​യി​ക്കു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജ​ന​വാ​സ മേ​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല(​ഇ​എ​സ് എ) ​വി​ജ്ഞാ​പ​നം ചെ​യ്യ​ണ​മെ​ന്ന് മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​ന് അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദ വി​ജ്ഞാ​പ​ന​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് വ്യ​ക്ത​ത വ​രു​ത്ത​ണം.

ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഭൂ​മി​യു​ടെ വി​പ​ണി​മൂ​ല്യം കു​ത്ത​നെ ഇ​ടി​യാ​നും ബാ​ങ്കു​ക​ളി​ൽ ഭൂ​മി ഈ​ടാ​യി ന​ൽ​കി വാ​യ്പ​ക​ൾ എ​ടു​ക്കു​ന്ന​തി​നും ത​ട​സം ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക ജ​ന​ങ്ങ​ളി​ൽ ശ​ക്ത​മാ​ണ്.

ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​താ​ക​ണം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​കാ​രി ഫാ.​ തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ ക​ർ​ഷ​ക​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു.​ക​ഠി​നാ​ധ്വാ​ന​ത്തി​ന് സ​മൂ​ഹ​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന അം​ഗീ​കാ​രം ക​ർ​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും വ​ർ​ധി​പ്പി​ക്കാ​നും യു​വ​ത​ല​മു​റ​യെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും ഉ​ത​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജേ​ക്ക​ബ് മു​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജു പു​ലി​ക്കോ​ട്ടി​ൽ, ചാ​ൾ​സ് വ​ട​ശേ​രി, ഒൗ​സേ​പ്പ​ച്ച​ൻ തേ​ക്കാ​ന​ത്ത്, അ​ല​ക്സ് കോ​ര​മം​ഗ​ലം, വി​ൻ​സ​ന്‍റ് റാ​ത്ത​പ്പ​ള്ളി, ബോ​ബ​ൻ ക​രി​ക്കേ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Eco-sensitive NattuVishasham DistrictNews

Recent News

Corehub Up